Webdunia - Bharat's app for daily news and videos

Install App

ഒപ്പമുണ്ടായത് ലാലേട്ടൻ മാത്രം, രണ്ടാമൂഴം ഉറപ്പായും ഉണ്ടാകും: വി എ ശ്രീകുമാർ മേനോൻ

എസ് ഹർഷ
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (12:05 IST)
ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ ‘രണ്ടാമൂഴം’ എന്ന ബ്രഹ്മാണ്ഡ സിനിമ പ്രഖ്യാപിച്ചത്. ഏറെ പ്രതിസന്ധികൾക്കിടയിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. രണ്ടാമൂഴം വിട്ടുകളഞ്ഞിട്ടില്ലെന്നും സിനിമയാകുമെന്നും വീണ്ടും ആവര്‍ത്തിച്ച്‌ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് രംഗത്തെത്തിയിരിക്കുകയാണ്‌‍.
 
ഒടിയന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിനുശേഷമാണ് ശ്രീകുമാർ രണ്ടാമൂഴം സംഭവിക്കുമെന്ന് ആരാധകരെ അറിയിച്ചത്. ‘ഒപ്പമുണ്ടാകേണ്ടത് കടമയായിട്ടുള്ളവര്‍ ഒറ്റയ്ക്കാക്കിയപ്പോള്‍ ദൈവവും ലാലേട്ടനും കൂട്ടു നിന്നു. അതുകൊണ്ട് ഒടിയനുണ്ടായി, അതുകൊണ്ടുതന്നെ രണ്ടാമൂഴവും ഉണ്ടാകും. എല്ലാവരോടും നന്ദിയുണ്ട്. ഇതാ തൊട്ടരികില്‍ ലാലേട്ടനിങ്ങനെ നിൽക്കുന്ന പോലെ ദൈവമുണ്ട്!‘- ശ്രീകുമാർ മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 
 
‘കുറച്ച്‌ കാലതാമസമുണ്ടായാലും രണ്ടാമൂഴം യാഥാര്‍ത്ഥ്യമാകും. സിനിമ ആരംഭിക്കുന്നതിനു മുൻപായി ചില തടസ്സങ്ങള്‍ നേരിട്ടെന്നത് സത്യമാണ്. എന്നാല്‍ അതെല്ലാം താത്കാലികം മാത്രമാണ്, ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണ് എല്ലാം സംഭവിച്ചതെന്നും പ്രശ്‌നങ്ങള്‍ ഓത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്നും‘ ശ്രീകുമാർ മേനോൻ നേരത്തേ പറഞ്ഞിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

അടുത്ത ലേഖനം
Show comments