Webdunia - Bharat's app for daily news and videos

Install App

രജിത് കുമാർ എന്ന സാമൂഹ്യവിരുദ്ധൻ, അയാളെ പൊക്കിപിടിച്ച് നടക്കുന്ന കുറച്ച് ഫാൻസ് വെട്ടുകിളി കൂട്ടങ്ങളും!

ചിപ്പി പീലിപ്പോസ്
വെള്ളി, 14 ഫെബ്രുവരി 2020 (11:21 IST)
ബിഗ് ബോസ് ഹൌസിനകത്തുള്ള ഡോ. രജിത് കുമാറിനു പുറത്ത് നല്ല ഫാൻസ് ആണ്. വീടിനുള്ളിലുള്ളവരുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത ആളാണ് രജിത് കുമാർ. സ്വയം ഇരവാദം ഉന്നയിക്കുകയും മറ്റുള്ളവർ തന്നെ ഒറ്റപ്പെടുത്തിയെന്ന് പറഞ്ഞ് നടക്കുകയുമാണ് അദ്ദേഹത്തിന്റെ സ്ഥിരം ഹോബി. 
 
തനിക്ക് പറയാനുള്ളത് മാത്രം പറയുകയും, മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തീരെ മനസ് കാണിക്കുകയും ചെയ്യാത്ത ഒരു മത്സരാർത്ഥിയാണ് രജിത് കുമാർ. ആദ്യ ദിവസം മുതൽ ഹൌസിനുള്ളിലുള്ളവരെ പരമാവധി വെറുപ്പിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഹൌസിനുള്ളിലേക്ക് കയറും മുൻപേ തനി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയായിരുന്നു അദ്ദേഹം കുപ്രസിദ്ധി നേടിയത്. 
 
ഡോ രജിത് കുമാറിന്റെ വിഷം ചീറ്റുന്ന പരാമർശങ്ങളെ കുറിച്ച് സാമൂഹ്യവിരുദ്ധർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധർക്ക് വേണ്ടി ജയ് വിളിക്കുന്ന ഫാൻസ് വെട്ടുകിളി കൂട്ടങ്ങൾ വർധിച്ച് വരുന്ന ഈ സമയത്ത് ആരാണ് രജിത് കുമാർ എന്ന് അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ ഇത്തരക്കാർ ഇയാൾക്കായി ജയ് വിളിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. 
 
2013ൽ ആര്യ എന്ന കൊച്ചുമിടുക്കിയുടെ കൂവലിൽ നിന്നാണ് ഇയാളെ ആദ്യമായി പലരും അറിഞ്ഞത്. വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധന യാത്രയുടെ സമാപനച്ചടങ്ങ് തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ അരങ്ങേറിയപ്പോൾ പ്രഭാഷണത്തിന് എത്തിയത് രജിത് കുമാർ ആയിരുന്നു.   
 
ഞാന്‍ ഉള്‍പ്പെടുന്ന പുരുഷ വര്‍ഗ്ഗത്തിന് ജസ്റ്റ് 10 മിനിറ്റ് മാത്രം മതി, അസ് എ ബയോളജിക്കല്‍ സയന്‍സ് ടീച്ചര്‍, 10 മിനിട്ട് മാത്രം മതി സ്പേം എന്നു പറയുന്നത് പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയയ്ക്കാന്‍. പിന്നെ 10 മാസക്കാലം കുഞ്ഞ് വളരേണ്ടത് അമ്മ എന്ന സ്ത്രീയുടെ, പെണ്‍കുട്ടിയുടെ ഗര്‍ഭത്തിലാണ്. അപ്പോള്‍ അതുകൊണ്ടാണ് വിശുദ്ധ ഖുര്‍-ആന്‍ പഠിപ്പിച്ചത്, സ്ത്രീ അടങ്ങിയൊതുങ്ങി നടക്കണമെന്ന്. ഇഷ്ടപ്പെട്ടില്ല, ഇഷ്ടപ്പെട്ടില്ല. എന്നാല്‍ ഇത് സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. പയ്യന്‍ ഇവിടുന്ന് ചാടുന്നതിന്റെ അപ്പുറമായിട്ട് എനിക്കും ചാടണം.
 
ആണ്‍കുട്ടികള്‍ ഈ പടികള്‍ ചാടിയിറങ്ങുന്നതുപോലെ നീ ചാടിയിറങ്ങിയാലുണ്ടല്ലോ, ഒന്ന് സ്ലിപ് ചെയ്ത് നീ ബാക്ക്ബോണ്‍ ഇടിച്ച് വീണാല്‍ നിന്റെ യൂട്രസ് സ്ലിപ്പ് ചെയ്ത് പോകും. അതു കഴിഞ്ഞാല്‍ നീ ത്രീ ടു ഫൈവ് ലാക്‌സ് ക്രഡന്‍സിലും മറ്റും കൊടുക്കേണ്ടി വരും, യൂട്രസ് നേരെയാക്കാന്‍. നിനക്ക് കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍. ഇല്ലെങ്കില്‍ കുഴപ്പമില്ല കേട്ടോ. ഇതെല്ലാം കേട്ടു കൊണ്ട് നിന്ന ആര്യ എണീറ്റ് നിന്ന് കൂവി, പിന്നെ തിരിഞ്ഞ് പുറത്തേക്ക് നടന്നു. കൂവിയ ആര്യ പ്രസിദ്ധ ആയി, രജിത് കുമാർ കുപ്രസിദ്ധനും. എന്നാൽ, ആ കുപ്രസിദ്ധി മുതലാക്കുകയായിരുന്നു അയാൾ പിന്നീട്.
 
അന്ന് തൊട്ട് ഇന്നുവരെ അയാൾ സന്നിഹിതനായ ഓരോ പരിപാടികളിലും ചർച്ചകളിലും സ്ത്രീവിരുദ്ധവും വിഷം ചീറ്റുന്നതുമായ പരാമർശങ്ങളാൽ നിറഞ്ഞു നിൽക്കുകയാണ് അയാൾ. ഡോ. രജിത് കുമാറിനെ ജയ് വിളിക്കാനും കൈയ്യടിക്കാനും യുവാക്കൾ അടങ്ങുന്ന ഒരു സമൂഹം ഉണ്ടെന്ന് ഓർക്കുമ്പോഴാണ് അതിന്റെ അപകടം നാം തിരിച്ചറിയേണ്ടത്. 
 
അശാസ്ത്രീയവും അപകടകരവുമായ പ്രസ്താവന നടത്തിയ ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്ത് അദ്ദേഹത്തെ ജയിലിലിടുകയാണ് വെണ്ടതെന്നും സോഷ്യൽ മീ‍ഡിയകളിൽ ഒരു വിഭാഗം ആളുകൾ പറയുന്നുണ്ട്. ഒരിക്കൽ ഇയാൾ വിവാദമായ ഒരു കേസിൽ മാപ്പ് പറഞ്ഞ് തലയൂരിയതാണ്. എന്നാൽ, അതുപോലെ ആകരുത് ഇനി, നല്ല പച്ചമടല്‍ വെട്ടി പുറം അടിച്ചു പൊളിക്കണം, എങ്കിലേ ഈ മഹാമാന്യന്റെ ചൊറിച്ചില്‍ മാറുകയുള്ളൂവെന്നും സോഷ്യൽ മീഡിയകളിൽ ചെറുതല്ലാത്ത ഒരു കൂട്ടം ആളുകൾ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Condition: 'അച്ഛന്‍ തിരിച്ചുവരും, തീര്‍ച്ച'; വി.എസ് ആശുപത്രിയില്‍ തുടരുന്നു

മലപ്പുറത്ത് ഒരു വയസുകാരന്‍ മരിച്ചത് ചികിത്സ കിട്ടാതെ, കുത്തിവയ്പ്പും നൽകിയില്ല; മാതാപിതാക്കള്‍ക്കെതിരെ കേസ്

Mullaperiyar Dam: ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാര്‍ തുറക്കുന്നു (Live Updates)

Rain Alert: ശക്തമായ മഴ; കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Zumba Dance: ജിമ്മിലെ വര്‍ക്കൗട്ടിനെക്കാള്‍ ആസ്വാദ്യകരം, ലഭിക്കും മെന്റല്‍ ഹാപ്പിനെസ്; 'സൂംബ' താളത്തിനു ചുവടുവയ്ക്കാം

അടുത്ത ലേഖനം
Show comments