മത്സരാർത്ഥികൾക്കെതിരെ പരാതികളുടെ കൂമ്പാരം; ബിഗ് ബോസിൽ അടി അവസാനിക്കുന്നില്ല

മത്സരാർത്ഥികൾക്കെതിരെ പരാതികളുടെ കൂമ്പാരം; ബിഗ് ബോസിൽ അടി അവസാനിക്കുന്നില്ല

Webdunia
വെള്ളി, 13 ജൂലൈ 2018 (13:56 IST)
പതിനാറ് മത്സരാർത്ഥികൾ ഒരു കുടക്കീഴിൽ കഴിയുന്ന ബിഗ് ബോസ് തുടങ്ങിയിട്ട് മൂന്നാമത്തെ ആഴ്‌ചയിലേക്ക് കടക്കുകയാണ്. ഓരോ ദിവസവും നാടകീയ രംഗങ്ങളുമായാണ് ബിഗ് ബോസ് കടന്നുപോകുന്നത്. ചെറിയ വഴക്കുകൾ മുതൽ വലിയ വലിയ പ്രശ്‌നങ്ങൾക്കുവരെ ബിഗ് ബോസ് വേദി സാക്ഷ്യം വഹിച്ചു.
 
ഇപ്പോൾ പരാതികൾ ബോധിപ്പിക്കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്നാണ് ബിഗ് ബോസ് വ്യക്തമാക്കിയിരിക്കുന്നത്. കിത് പലർക്കും ഉപകാരപ്പെടുകയും ചെയ്യും. പല ടാസ്‌ക്കുകളും പൂർത്തിയാക്കുന്നതിനിടയിൽ മത്സരാര്‍ത്ഥികള്‍ മറ്റുള്ളവരെ വിമര്‍ശിക്കുകയും പഴി ചാരുകയും ചെയ്യാറുണ്ടായിരുന്നു.
 
എന്നാൽ, പരാതികള്‍ പരിഗണിച്ച് തീരുമാനം പ്രഖ്യാപിക്കുന്നതിനായി അനൂപ് ചന്ദ്രനെയാണ് ബിഗ് ബോസ് വിധികര്‍ത്താവായി തിരഞ്ഞെടുത്തത്. അതിനാല്‍ത്തന്നെ അദ്ദേഹത്തോട് ആര്‍ക്കും പരാതി അറിയിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. പരാതിക്കനുസൃതമായി ആരോപണവിധേയനെ ചോദ്യം ചെയ്യാനുള്ള അവസരവും ബിഗ് ബോസ് അദ്ദേഹത്തിന് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് എല്ലാവരും അവരവരുടെ പരാതി എഴുതിത്തയ്യാറാക്കിയതിന് ശേഷം പരാതിപ്പെട്ടിയില്‍ നിക്ഷേപിച്ചത്.
 
പരാതികള്‍ ഓരോന്നും പരിശോധിക്കുന്നതിനിടയിലാണ് ബന്ധപ്പെട്ടവരെ വിളിച്ച് വരുത്തി അനൂപ് വിചാരണ നടത്തിയത്. രഞ്ജിനി ഹരിദാസിനെക്കുറിച്ചുള്ള പരാതിയായിരുന്നു ആദ്യം ലഭിച്ചത്. ബിഗ് ഹൗസില്‍ പ്രശ്‌നങ്ങളുണ്ടാവുന്ന സമയത്ത് രണ്ട് ഭാഗത്തും നില്‍ക്കുവെന്ന പരാതിയായിരുന്നു താരത്തിനെതിരെ ഉയര്‍ന്നത്. എന്നാല്‍ ക്യാപ്റ്റന്‍ തന്നോടുള്ള വ്യക്തിവിദ്വേഷം തീര്‍ക്കുകയാണെന്നായിരുന്നു താരത്തിന്റെ ആരോപണം. 
 
കോടതിയെ വിമര്‍ശിക്കാന്‍ സാധിക്കില്ലെന്നായിരുന്നു അനൂപിന്റെ നിലപാട്. പിന്നീടാണ് ഇപ്പോഴത്തെ ക്യാപ്റ്റനായ ശ്രിനീഷ് അരവിന്ദനെതിരെ പരാതി ഉയര്‍ന്നത്. ബിഗ് ഹൗസിനെ നാഥനില്ലാക്കളരിയാക്കി മാറ്റിയെന്നായിരുന്നു ആരോപണം. മത്സരാര്‍ത്ഥികള്‍ക്ക് ഡ്യൂട്ടി നല്‍കുന്നതില്‍ താരം പിന്നോട്ടാണെന്നായിരുന്നു പലരും പരാതിപ്പെട്ടത്. പത്ത് ഏത്തമിടുകയെന്ന ശിക്ഷയായിരുന്നു കോടതി വിധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments