Webdunia - Bharat's app for daily news and videos

Install App

ബിഗ്‌ബോസിനകത്ത് ഇത്രയും വൃത്തികേടുകള്‍ കാണിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല: ജാസ്മിന്റെ കാമുകന്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 7 ഏപ്രില്‍ 2024 (11:08 IST)
ബിഗ്‌ബോസില്‍ ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ് ജാസ്മിന്‍- ഗമ്പ്രി ബന്ധം. ഇതിലിപ്പോള്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജാസ്മിന്റെ കാമുകന്‍ അഫ്‌സല്‍ അമീര്‍. അവള്‍ കാണിച്ചുക്കൂട്ടുന്ന പ്രവൃത്തികളൊക്കെ കാണുമ്പോള്‍ എനിക്ക് തന്നെ ഞെട്ടലാണ് ഉണ്ടായിരിക്കുന്നതെന്നും അവളുടെ മുഖത്ത് നോക്കി തന്നെ ചിലത് ചോദിക്കാനുണ്ടെന്നും അഫ്‌സല്‍ പറഞ്ഞു.  ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അഫ്‌സല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 
 
 
കുറിപ്പിന്റെ പൂര്‍ണരൂപം
 
ജാസ്മിനെ കുറിച്ച് പറഞ്ഞ എന്റെ വോയിസ് ക്ലിപ് കേട്ടവര്‍ക്കുള്ള വിശദീകരണമാണ്. ബിഗ് ബോസില്‍ നിന്നും അവള്‍ പുറത്ത് വരട്ടെ എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാത്രമല്ല എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത് എന്നതടക്കം അവള്‍ എനിക്ക് നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്.
 
പാര്‍ട്നര്‍ എന്ന നിലയില്‍ അവളാണ് എന്റെ പേര് ബിഗ് ബോസിനകത്ത് വെളിപ്പെടുത്തിയത്. എന്നാലിപ്പോള്‍ അവള്‍ ബിഗ് ബോസിനുള്ളില്‍ കാട്ടിക്കൂട്ടുന്നതൊക്കെ എന്താണന്ന് എല്ലാവരും എന്നോടാണ് ചോദിക്കുന്നത്.
 
എനിക്ക് ഇതിനൊന്നും മറുപടിയില്ല. കാരണം അവള്‍ കാണിച്ചുക്കൂട്ടുന്ന പ്രവൃത്തികളൊക്കെ കാണുമ്പോള്‍ എനിക്ക് തന്നെ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. അവളുടെ മുഖത്ത് നോക്കി തന്നെ ചിലത് ചോദിക്കാനുണ്ട്. എന്നിട്ട് ഈ ചാപ്റ്റര്‍ തന്നെ നൈസായി അവസാനിപ്പിക്കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.
 
ഇതെല്ലാം ബിഗ് ബോസിലെ ചില ഡ്രാമകളായിരിക്കും. എന്നിരുന്നാലും ഇതെല്ലാം എന്റെ ജീവിതത്തിന്റെ എല്ലാ സൈഡില്‍ നിന്നും ബാധിച്ചെന്ന് പറയാം. ആ പയ്യന്റെ കൂടെയുള്ള അവളുടെ ഗെയിം പ്ലാന്‍ ഞാനൊരിക്കലും സപ്പോര്‍ട്ട് ചെയ്യില്ലെന്ന് വ്യക്തമായി പരഞ്ഞിരുന്നു. അവര്‍ രണ്ടുപേരും ഗെയിം സ്ട്രാറ്റജിയെന്ന് പറഞ്ഞ് ചെയ്യുന്നതും അവരുടെ മാനറിസവും തെറ്റാണ്.
 
എത്ര വലിയ സുഹൃത്തുക്കളാണെങ്കിലും അതിര്‍വരമ്പുകള്‍ വേണം. പുറത്ത് ഞാനുമായി സീരിയസ് റിലേഷന്‍ഷിപ്പ് ഉള്ളപ്പോള്‍ ബിഗ് ബോസിനകത്ത് നിന്നും ഇത്രയും വൃത്തികേടുകള്‍ കാണിക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. മറ്റൊരാള്‍ക്ക് അങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ സമ്മതിക്കുന്നതും ഒട്ടും സ്വീകാര്യമായ കാര്യമല്ല.
 
എന്റെ ഫ്രസ്ട്രേഷനോ ദേഷ്യമോ അല്ല ഞാനവിടെ കാണിക്കുന്നത്. എന്റെ റിലേഷന്‍ഷിപ്പിലുള്ള ബഹുമാനമാണ് ഞാന്‍ പറഞ്ഞത്. അവള്‍ ചെയ്യുന്നതിനൊക്കെ ഞാന്‍ ഓക്കെ അല്ലെന്ന് പറയാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ എന്റെ മാനസികാവസ്ഥ നിങ്ങള്‍ക്കെല്ലാവര്‍ക്കും മനസിലായെന്ന് ഞാന്‍ വിശ്വസിക്കുന്നു.
 
അവളുടെ കുടുംബവും ഇതൊന്നും അംഗീകരിക്കില്ല. എനിക്കും അതൊന്നും അംഗീകരിക്കാന്‍ സാധിക്കുന്നില്ല. പൊതുജനങ്ങള്‍ക്കിടയില്‍ ഇതൊരു പ്രശ്നമാക്കാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അത്രയും വലിയ ഷോ യിലൂടെ എന്റെ പേര് കൂടി ഇതിലേക്ക് വലിച്ചിട്ട സ്ഥിതിയ്ക്ക് മിണ്ടാതിരിക്കാനും എനിക്ക് സാധിക്കാതെ വന്നു. ഇതെന്റെ ഭാഗത്ത് നിന്നും വരുന്ന അവസാനത്തെ വിശദീകരണമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments