Webdunia - Bharat's app for daily news and videos

Install App

Bigg Boss Season 5 വേള്‍ഡ് ചാമ്പ്യന്‍ പട്ടം ലഭിച്ചിട്ടുണ്ട്, ബിഗ് ബോസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി അനിയന്‍ മിഥുന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 13 ജൂണ്‍ 2023 (10:40 IST)
അനിയന്‍ മിഥുനിന്റെ പ്രണയകഥ വിവാദത്തില്‍ ആയതോടെ കൂടുതല്‍ വിശദീകരണം തേടി ബിഗ് ബോസ്.കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മിഥുന്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തു വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണെന്നും ഇതിന്റെ സത്യാവസ്ഥ തുറന്നു പറയണം എന്നുമായിരുന്നു ബിഗ് ബോസിന്റെ ആവശ്യം.
വുഷു എന്ന കായികവിനോദം എപ്പോള്‍ മുതലാണ് ആരംഭിച്ചതെന്ന ചോദ്യത്തിന് സ്‌കൂള്‍ കാലം തൊട്ടാണെന്ന് മിഥുന്‍ മറുപടി നല്‍കി.
ഏതൊക്കെ ക്ലബ്ബുകളിലാണ് വുഷുവുമായി ബന്ധപ്പെട്ട് നിങ്ങള്‍ അംഗത്വം നേടിയിട്ടുള്ളത് എന്നാ ചോദ്യത്തിന് താന്‍ കേരളത്തില്‍ നിന്നാണ് തുടങ്ങിയതെന്നും അതിനുശേഷം ജമ്മു കാശ്മീരിലെ ക്ലബ്ബുകളിലാണ് താന്‍ കൂടുതല്‍ കളിച്ചിട്ടുള്ളതെന്നും പ്രൊഫഷണല്‍ വുഷുവിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്, അമച്വറില്‍ അല്ല. പ്രൊഫഷണല്‍ വിഷുവുമായി ബന്ധപ്പെട്ടുള്ള ഒരുവിധം എല്ലാ ക്ലബ്ബുകളിലും ഞാന്‍ അംഗം തന്നെയാണ്. വുഷു സാന്‍ഡയിലാണ് എനിക്ക് കൂടുതലും അംഗത്വം. വുഷു തവലു, സാന്‍ഡ എന്നിങ്ങനെയാണ് വേര്‍തിരിവുകള്‍. അതില്‍ സാന്‍ഡയിലാണ് ഞാന്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നും അനിയന്‍ മിഥുന്‍ പറഞ്ഞു.
 
രാജ്യത്തെ പ്രതിനിധീകരിച്ച് ഏതൊക്കെ മത്സരങ്ങളിലാണ് പങ്കെടുത്തിട്ടുള്ളത് എന്ന ചോദ്യത്തിന് സൌത്ത് ഏഷ്യ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, പ്രൊ വുഷു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് എന്നായിരുന്നു മിഥുന്‍ മറുപടി നല്‍കിയത്. പ്രൊഫഷണല്‍ ഫൈറ്റര്‍ ആയതിനാല്‍ കഴിഞ്ഞവര്‍ഷം തായ്ലാന്‍ഡില്‍ വെച്ചുള്ള മത്സരത്തില്‍ പങ്കെടുത്തു എന്നും താരം കൂട്ടിച്ചേര്‍ത്തു.
 
നിങ്ങള്‍ വേള്‍ഡ് ചാമ്പ്യന്‍ ആണെന്ന് ഇവിടെ ഒരു പരാമര്‍ശം നടത്തുകയുണ്ടായി. ആരായിരുന്നു പ്രതിയോഗി എന്നാ ചോദ്യത്തിന് സൌത്ത് ആഫ്രിക്കയും സെമിയില്‍ ചൈനയും ആദ്യം അമേരിക്കയും എന്നും വേള്‍ഡ് ചാമ്പ്യന്‍ പട്ടം തനിക്ക് ലഭിച്ചു എന്നും മിഥുന്‍ പറഞ്ഞു. 
 
വീക്കിലി ടാസ്‌ക്കായി സ്വന്തം ജീവിത അനുഭവം വെളിപ്പെടുത്തുകയായിരുന്നു അനിയന്‍ മിഥുന്‍.ഇന്ത്യന്‍ ആര്‍മിയിലെ ഒരു പാരാ കമാന്‍ഡോയുമായി ഉണ്ടായ പ്രണയകഥ തുറന്നുപറയുകയും അത് വിവാദത്തില്‍ ആകുകയും ചെയ്തു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments