Webdunia - Bharat's app for daily news and videos

Install App

ഭരണഘടനയിൽ വിശ്വാസം ഇല്ലെന്ന് പറയുന്ന വീണ, അവർക്ക് കൈയ്യടിക്കുന്നവർ വേറെ!

ചിപ്പി പീലിപ്പോസ്
വെള്ളി, 31 ജനുവരി 2020 (15:31 IST)
ഓരോ ദിവസം കഴിയുമ്പോഴും മലയാളം ബിഗ് ബോസ് സീസൺ 2 പല പല സംവാദങ്ങളിലൂടെ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം വീണയും ജസ്‌ലയും തമ്മിൽ വാൿതർക്കമുണ്ടായിരുന്നു. വിശ്വാസവും മതവും സ്ത്രീസമത്വവുമെല്ലാം വിഷയമായി വന്ന വാൿതർക്കത്തിൽ ജസ്‌ല വാദിച്ചത് ഭരണഘടനയെ മുറിക്കിപിടിച്ച് ജീവിക്കുകയാണ് നാം ചെയ്യേണ്ടത് എന്നായിരുന്നു. 
 
എന്നാൽ, ഭരണഘടന പഠിച്ചിട്ടല്ല താനിത്രേം ആയതെന്നായിരുന്നു വീണയുടെ വാദം. വിശ്വാസമാണ് പ്രധാനമെന്നും ഭരണഘടന ഭൂരിപക്ഷം അല്ലെന്നുമായിരുന്നു വീണ പറഞ്ഞത്. വിശ്വാസമേ ജയിക്കൂ, ഭൂരിപക്ഷം വിശ്വാസത്തിനൊപ്പമാണ് എന്നൊക്കെയാണ് വീണ പറഞ്ഞത്. ഭരണഘടനയിലല്ല, മറിച്ച് ദൈവത്തിലാണ് വിശ്വാസമെന്നും വീണ കൂട്ടിച്ചേർത്തു. 
 
എന്നാൽ, ഈ വിഷയത്തിൽ സോഷ്യൽ മീഡിയകളിൽ രണ്ടഭിപ്രായമാണ് ഉയർന്നു വരുന്നത്. വീണയെ പിന്തുണച്ചും വീണയെ വിമർശിച്ചും നിരവധി പേരാണ് രംഗത്തുള്ളത്. ജസ്‌ലയുടേത് പ്രകോപനപരമായ സംസാരമായിരുന്നുവെന്ന് പറയുന്നവരും ഉണ്ട്. 
 
പുരുഷനെന്ന ദൈവത്തിന് പൂജചെയ്യുന്ന, പുരുഷന്റെ കാൽ തൊട്ട് തൊഴുന്നവർക്ക് ഭരണഘടനയൊക്കെ എന്ത് എന്നാണ് വീണയുടെ വാക്കുകളെ കുറിച്ച് സോഷ്യൽ മീഡിയ ചോദിക്കുന്നത്. വിഷയത്തിൽ ജസ്‌ല പറയുന്നതിനെ എതിർക്കുന്നവർ പോലും അവർ ഉയർത്തിപ്പിടിച്ചത് ഭരണഘടനയുടെ മൂല്യത്തെ ആണെന്നത് തുറന്നു സമ്മതിക്കുകയാണ്. 
 
"എന്റെ മതം എന്റെ രാജ്യം എന്റെ ഭരണഘടനയാണ്" എന്ന് പറഞ്ഞ് ഇരുപത്തിമൂന്നു വയസ്സു മാത്രം പ്രായമുള്ള ജസ്ലയേപ്പോലുള്ള പെൺകുട്ടികൾ കടന്നുവരുന്നത്, നാളെയുടെ തലമുറയിലുള്ള പ്രതീക്ഷ തന്നെയാണ്‘- സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായങ്ങളിൽ ഒന്ന് ഇതാണ്. 
 
‘കുറെയധികം തടിവെച്ചിട്ട് കാര്യമില്ല‘ എന്ന് ജസ്ല് പറഞ്ഞതിനെ ബോഡി ഷെയ്മിങ് ആയി ചിത്രീകരിച്ചിരിക്കുകയാണ് വീണ. മുൻപത്തെ എപ്പിസോഡുകളിൽ മഞ്ജുവിനെ മദാലസയെന്നും രേഷ്മയെ മുരിങ്ങക്കോൽ എന്നും ഒക്കെ വിളിച്ച വീണയ്ക്ക് ബോഡി ഷെയ്മിങിനെ കുറിച്ച് പറയാനും വാദിക്കാനും എന്ത് അധികാരമാണ് ഉള്ളതെന്ന് ചോദിക്കുന്നവരും ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments