'കച്ചാ ബതാം പാടി വൈറലായ പുള്ളിക്കാരന്റെ വേഷം',ദേവിചന്ദനയുമായി ഒരു റിഹേഴ്‌സല്‍, വീഡിയോയുമായി കണ്ണന്‍ സാഗര്‍

കെ ആര്‍ അനൂപ്
വെള്ളി, 1 ഏപ്രില്‍ 2022 (11:59 IST)
വിഷു വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് മിനിസ്‌ക്രീന്‍ താരം കണ്ണന്‍ സാഗര്‍. വിഷുദിനത്തില്‍ അമൃതാ ചാനലില്‍ അനൂജ് ഒരുക്കുന്ന 'ജയേട്ടന്‍സ് പൂരം' എന്ന പരിപാടിയെ കുറിച്ചും പറയുകയാണ് നടന്‍.
കണ്ണന്റെ വാക്കുകള്‍
 
അമൃതയുടെ വിഷു പരിപാടി യുമായി ബന്ധപ്പെട്ടു അനീഷ് ബാലിന്റെ വിളിവരുമ്പോള്‍ ഞാന്‍ കരുതി സ്‌കിറ്റ് കളിക്കാനായിരിക്കുമെന്ന്, സ്‌കിറ്റ് തന്നേ പക്ഷേ അത് റെക്കോര്‍ഡിങ് ചെയ്തതാണ്,
എന്റെ വേഷം പറഞ്ഞു ഞാനൊന്ന് ഞെട്ടി അത്ഭുതത്തോടെ വേഷം കേട്ടപ്പോള്‍ ഞാനൊന്ന് ചിരിച്ചു, 'കച്ചാ ബതാം' പാടി വൈറല്‍ ആയ പുള്ളിക്കാരന്റെ വേഷം,(എനിക്ക് അദ്ദേഹത്തിന്റെ പേര് അറിയില്ല)
 
 ഞാന്‍ ചെയ്താല്‍ ശരിയാകില്ല എന്നുപറഞ്ഞു ഒഴിവാകാന്‍ ശ്രെമിച്ചു, ചേട്ടന്‍ ഒന്ന് ഒരുങ്ങി നോക്ക് കൊള്ളാമെങ്കില്‍ നമുക്ക് മുന്നോട്ടു പോകാം, അങ്ങനെ ഒരു ഫിഗര്‍ ചെയ്യാന്‍ ഞാന്‍ ഒരുങ്ങി തയ്യാറായി കണ്ടവര്‍ പറഞ്ഞു ചേട്ടാ നല്ല രൂപസാദൃശ്യമുണ്ട് കുഴപ്പമില്ല...
എന്നാലും എനിക്കൊരു ചമ്മല്‍ കാരണം ഞാന്‍ നല്ല വേഷത്തില്‍ ചിലതു ചെയ്തിട്ടുതന്നെ ചിലര്‍ക്ക് മുറുമുറുപ്പാ അപ്പോഴാ ഫിഗര്‍, ഇതു കാണുന്നവര്‍ക്ക് ഇദ്ദേഹത്തിന്റെ രൂപ സാധൃശ്യത്തോടൊപ്പം ആക്ഷന്‍ കൂടി ശരിയാക്കേണ്ടേ വയറ്റില്‍ ഒരു 'തീ' ഉരുണ്ടു കയറി,
ഏതായാലും മനസ്സില്ലാ മനസോടെ ഞാന്‍ ആ കടുംകൈ ചെയ്തു, വൈറല്‍ ആയ ആ മനുഷ്യനെ മനസ്സില്‍ ധ്യാനിച്ചു ഒരു കീച്ചങ്ങു കീച്ചി...
 
തട്ടില്‍ കയറുന്നതിനു മുമ്പ് ദേവിചന്ദനയുമായി ഒരു റിഹേഴ്‌സല്‍, തട്ടില്‍ കയറിയപ്പോള്‍ മട്ടുമാറിയെന്നു 'ക്രൂ' പറഞ്ഞു, 
 
വിഷുദിനത്തില്‍ അമൃതാ ചാനല്‍ അനൂജ് ഒരുക്കുന്ന 'ജയേട്ടന്‍സ് പൂരം' എന്ന പരിപാടിയില്‍ ഇതു സംപ്രേക്ഷണം ചെയ്യും, പരിപാടിക്കൊപ്പം എന്റെ പുതിയ ഫിഗര്‍കൂടി കാണണേ അഭിപ്രായം സഭ്യമായി പറയണേ എന്നൊരു അപേക്ഷ.... 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ശകാരിച്ചതിന് അധ്യാപികനെ മര്‍ദ്ദിച്ചു

ബംഗാൾ തിരെഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ ഗോദയിലേക്ക് ടെന്നീസ് ഇതിഹാസം, ലിയാണ്ടർ പേസ് ബിജെപിയിലേക്ക്

വിജയ്ക്ക് 625 കോടിയുടെ ആസ്തി, ഭാര്യയ്ക്ക് സ്വന്തമായി 391 പവൻ: സത്യവാങ്മൂലം സമർപ്പിച്ചു

പണപ്പെരുപ്പ നിരക്ക് 50ശതമാനം ഉയര്‍ന്നു; ഇറാനില്‍ ഒരു കിലോ അരിയുടെ വില എത്രയാണെന്നറിയാമോ

അടുത്ത ലേഖനം
Show comments