എലിമിനേഷൻ കാത്തിരുന്നവർക്ക് കൊടുത്തത് കിടിലൻ സർപ്രൈസ്; താരങ്ങളെ അമ്പരപ്പിച്ച് ബിഗ് ബോസ്

എലിമിനേഷൻ കാത്തിരുന്നവർക്ക് കൊടുത്തത് കിടിലൻ സർപ്രൈസ്; താരങ്ങളെ അമ്പരപ്പിച്ച് ബിഗ് ബോസ്

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (11:25 IST)
കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എലിമിനേഷനിൽ ആര് പുറാത്തുപോകുമെന്നറിയാനായിരുന്നു എല്ലാവർക്കും ആകാംക്ഷ. പേളി മാണി, അനൂപ്, അരിസ്‌റ്റോ സുരേഷ് എന്നിവരുടെ പേരായിരുന്നു പ്രധാനമായും പറഞ്ഞുകേട്ടിരുന്നത്. എന്നാൽ എലിമിനേഷൻ പ്രതീക്ഷിച്ചിരുന്നവരിലേക്ക് പുതിയൊരു അതിഥിയെ പരിചയപ്പെടുത്തുകയായിരുന്നു ബിഗ് ബോസ്.
 
മോഡലായ ഷിയാസ് കരീമിനെ സ്വീകരിക്കാനായിരുന്നു താരങ്ങാളോട് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇനി പെരുമ്പാവൂർ സ്വദേശിയായ ഈ മോഡൽ കൂടി ബിഗ് ബോസ് കുടുംബത്തിലെ അംഗമാണ്. കൂട്ടത്തിലൊരാൾ പുറാത്തേക്ക് പോകുന്നതിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പെട്ടി റെഡിയാക്കി മറ്റൊരാളെ യാത്രയാക്കാനായി മാനസികമായി തയ്യാറെടുക്കുകയായിരുന്നു ഓരോരുത്തരും. പ്രേക്ഷകരുടെ വോട്ടിങ്ങും മത്സരാര്‍ത്ഥികളുടെ നോമിനേഷനും പരിഗണിച്ചാണ് പുറത്തേക്ക് പോവേണ്ടയാളെ തീരുമാനിച്ചത്. എന്നാൽ രണ്ടാമെത്ത ആഴ്ചയില്‍ അപ്രതീക്ഷിത ട്വിസ്റ്റാണ് അരങ്ങേറിയത്.
 
എലിമിനേഷനിടയിലാണ് പുറത്തേക്ക് പോവാന്‍ സാധ്യതയുള്ളവരുടെ അഭിപ്രായം മോഹന്‍ലാല്‍ ആരാഞ്ഞത്. പുറത്തായാല്‍ വീട്ടില്‍ ചെന്ന് കൃഷിയും പശുവുമൊക്കെയായി സന്തോഷത്തോടെ കഴിയുമെന്നായിരുന്നു അനൂപിന്റെ പ്രതികരണം. അതേസമയം ഇക്കൂട്ടത്തിലൊരാളും പുറത്തുപോവരുതെന്നാണ് തന്റെ ആഗ്രഹമെന്ന് പേളി പറഞ്ഞു. എന്തായാലും എലിമിനേഷൻ കാത്തിരുന്ന സെലിബ്രിറ്റികൾക്ക് ബിഗ് ബോസ് കൊടുത്തത് കിടിലൻ സർപ്രൈസ് ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments