Webdunia - Bharat's app for daily news and videos

Install App

കൈരളിക്ക് ബദല്‍, സി പി ഐ ചാനല്‍ തുടങ്ങുന്നു!

Webdunia
ശനി, 11 ഫെബ്രുവരി 2012 (15:27 IST)
സി പി എമ്മിന്‍റെ നയങ്ങള്‍ക്കെതിരെ സി പി ഐ നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും തുടര്‍ന്ന് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ സംസ്ഥാനത്ത് ഇടതുപക്ഷരാഷ്ട്രീയം കലങ്ങിമറിയുകയാണ്. ഇപ്പോഴിതാ, സി പി എം ചാനലായ കൈരളി ടി വിക്ക് ബദലായി സി പി ഐയും ടി വി ചാനല്‍ തുടങ്ങാനൊരുങ്ങുന്നു!

സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയാണ് ഈ ആശയം മുന്നോട്ടുവച്ചത്. ആന്ധ്രയിലും തമിഴ്‌നാട്ടിലും ചാനല്‍ തുടങ്ങുന്നതിന്‍റെ നടപടികള്‍ വിജയകരമായി മുന്നോട്ടുപോകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ചാനല്‍ തുടങ്ങുക എന്ന ലക്‍ഷ്യത്തിലേക്ക് സംസ്ഥാന ഘടകം നീങ്ങുന്നത്.

എന്നാല്‍ സി പി ഐയുടെ നിലവിലുള്ള പത്രവും മറ്റ് പ്രസിദ്ധീകരണങ്ങളും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനിടെ ഒരു ടി വി ചാനല്‍ കൂടി നടത്തിക്കൊണ്ടുപോകുക എന്നത് ശ്രമകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഏറെ ആലോചിച്ചുമാത്രമേ സി പി ഐ ഈ പദ്ധതി നടപ്പാക്കൂ എന്നാണ് അറിയാന്‍ കഴിയുന്നത്.

സി പി എമ്മിന് കേരളത്തില്‍ കൈരളി, കൈരളി വീ, പീപ്പിള്‍ ടി വി എന്നീ ടി വി ചാനലുകളുണ്ട്.

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashi Tharoor: മോദിയെ പ്രശംസിച്ചത് ബിജെപിയിൽ ചേരുമെന്ന സൂചനയല്ല, നിലപാട് വ്യക്തമാക്കി ശശി തരൂർ

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ആര്‍ക്കാണ് കൂടുതല്‍ നാശം ഉണ്ടായത്

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

VS Achuthanandan Health Condition Updates: ആരോഗ്യസ്ഥിതി അല്‍പ്പം മെച്ചപ്പെട്ടു; വി.എസ്.ആശുപത്രിയില്‍ തുടരുന്നു

Show comments