Webdunia - Bharat's app for daily news and videos

Install App

നടി മായാ മൌഷ്മി രണ്ടാം വിവാഹമോചനത്തിന്

Webdunia
വ്യാഴം, 14 ജൂണ്‍ 2012 (15:05 IST)
PRO
സിനിമാ - സീരിയല്‍ നടിയായ മായാ മൗഷ്മി വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചു. ഭര്‍ത്താവ് ഉദയകുമാറും മൌഷ്മിയും പരസ്പര സമ്മതത്തോടെയാണ് കോടതിയില്‍ ഹര്‍ജി നല്‍കി. മായാ മൌഷ്മിയുടെ രണ്ടാമത്തെ വിവാഹമാണ് ഈ വിവാഹമോചന അപേക്ഷയോടെ തകരുന്നത്.

ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം ആ ബന്ധത്തിലുണ്ടായ കുഞ്ഞുമായി മായാ മൌഷ്മി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. 2002 ജൂലായ് രണ്ടിനാണ് സീരിയല്‍ സംവിധായകനായ ഉദയകുമാറിനെ മായാ മൌഷ്മി വിവാഹം ചെയ്തത്.

ഉദയ്കുമാറും നടിയുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇരുവരുടേയും ബന്ധുക്കള്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നിയമപരമായി പിരിയാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. പ്രത്യേക വിവാഹ നിയമപ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഈ നിയമത്തിലെ ഇരുപത്തിയെട്ടാം വകുപ്പ് പ്രകാരമാണ് ബുധനാഴ്ച ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. ആറുമാസം കഴിഞ്ഞാല്‍ അവര്‍ക്ക് പിരിയാം.

തിരുവനന്തപുരം കുടുംബ കോടതിയിലാണ്‌ മായാ മൗഷ്മിയും ഭര്‍ത്താവും വിവാഹമോചനം ആവശ്യപ്പെട്ട്‌ കേസ്‌ ഫയല്‍ ചെയ്തിരിക്കുന്നത്‌. സീരിയലുകളിലൂടെ രംഗത്തുവന്ന മായാ മൗഷ്മി അടുത്തിടെയായി സിനിമകളിലും സജീവമാണ്‌. ഇതിനകം തന്നെ, നിരവധി ചിത്രങ്ങളില്‍ അമ്മവേഷങ്ങളിലും മറ്റും മായാ മൌഷ്മി അഭിനയിച്ചിട്ടുണ്ട്.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Thrissur News: പീച്ചി ഡാം നാളെ തുറക്കും; ഈ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

Show comments