Webdunia - Bharat's app for daily news and videos

Install App

മാതൃഭൂമിയുടെ ടി വി ചാനല്‍ ‘കപ്പ’ !

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2012 (18:05 IST)
PRO
മാതൃഭൂമി ആരംഭിക്കുന്ന എന്‍റര്‍ടെയ്‌ന്മെന്‍റ് ചാനലിന് പേര് ‘കപ്പ’. അടുത്ത മാസം ആരംഭിക്കുന്ന ചാനല്‍ പൂര്‍ണമായും വിനോദപരിപാടികള്‍ ഉള്‍പ്പെടുത്തിയതാണ്. അതിന് ശേഷം നവംബറില്‍ മാതൃഭൂമിയുടെ വാര്‍ത്താ ചാനലും ആരംഭിക്കുന്നുണ്ട്.

ചാനല്‍ രംഗത്ത് ഏറെ മത്സരങ്ങള്‍ ഉണ്ടെങ്കിലും മാധ്യമ രംഗത്ത് മാതൃഭൂമിയുടെ സമ്പന്നമായ പാരമ്പര്യവും അനുഭവ സമ്പത്തും കാര്യങ്ങള്‍ അനുകൂലമാക്കുമെന്ന് മാതൃഭൂമി ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍ പറയുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ മാതൃഭൂമി ചാനലുകള്‍ ലാഭം നേടിത്തുടങ്ങുമെന്ന് അദ്ദേഹം പറയുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ ചാനലുകളെ ജനപ്രീതിയില്‍ ഒന്നാമതെത്തിക്കാനാണ് ശ്രമം - ഒരു അഭിമുഖത്തില്‍ ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി.

ഉള്ളടക്കത്തിലുള്ള വ്യത്യസ്തതയും ഗുണനിലവാരവും മാതൃഭൂമിയുടെ ചാനലുകളെ വേറിട്ടുനിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. മാതൃഭൂമി ചാനല്‍ ട്രയല്‍ റണ്‍ ആരംഭിച്ചുകഴിഞ്ഞു.

മാധ്യമം ദിനപത്രത്തിന്‍റെ മീഡിയ വണ്‍, കൗമുദിയുടെ കൗമുദി ടി വി, ആര്‍ എസ് എസിന്‍റെ ജനം ടി വി, വനിതാ ചാനലായ സഖി ടി വി, രാജ് ന്യൂസിന്‍റെ മലയാളം ചാനല്‍, കെ മുരളീധരന്‍റെ ജനപ്രിയ, മംഗളം പബ്ലിക്കേഷന്‍റെ മംഗളം ടെലിവിഷന്‍, സി പി ഐയുടെ ചാനല്‍, സുന്നി കാന്തപുരം വിഭാഗത്തിന്‍റെ ചാനല്‍, സീ മലയാളം, ജയ് മലയാളം തുടങ്ങിയവയും ഉടന്‍ മലയാളത്തില്‍ ആരംഭിക്കുന്ന ടി വി ചാനലുകളാണ്.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Thrissur News: പീച്ചി ഡാം നാളെ തുറക്കും; ഈ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

Show comments