Webdunia - Bharat's app for daily news and videos

Install App

‘എന്‍റെ ചോര തിളയ്ക്കുന്നു’ - നികേഷ്കുമാര്‍ വീണ്ടും ജനങ്ങള്‍ക്കിടയില്‍

Webdunia
ശനി, 18 മാര്‍ച്ച് 2017 (17:04 IST)
ഇടക്കാലത്തെ രാഷ്ട്രീയ പരീക്ഷണത്തിന് ശേഷം റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്‍ടര്‍ എം വി നികേഷ്കുമാര്‍ വീണ്ടും ടിവി സ്ക്രീനിലേക്ക്. നികേഷ് അവതരിപ്പിക്കുന്ന പുതിയ ടോക്‍ഷോ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഉടന്‍ ആരംഭിക്കും.
 
‘എന്‍റെ ചോര തിളയ്ക്കുന്നു’ എന്നാണ് ടോക്‍ഷോയുടെ പേര്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി ഒമ്പതുമണിക്കായിരിക്കും നികേഷിന്‍റെ ഷോ സം‌പ്രേക്ഷണം ചെയ്യുക.
 
ഈ ടോക്‍ഷോയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. ഓരോ ദിവസത്തെയും പ്രധാന സംഭവമായിരിക്കും ‘എന്‍റെ ചോര തിളയ്ക്കുന്നു’ ചര്‍ച്ച ചെയ്യുക. സംഭവം നടന്ന സ്ഥലത്തെത്തി നടത്തുന്ന ലൈവ് സംവാദത്തില്‍ ജനങ്ങളുടെയും അതിഥികളുടെയും പങ്കാളിത്തമുണ്ടാവും. വിവിധ സ്റ്റുഡിയോകളില്‍ നിന്നും അതിഥികള്‍ സംവാദത്തില്‍ പങ്കെടുക്കും. ജനങ്ങളുടെ ലൈവ് ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കണമെന്ന വെല്ലുവിളി അതിഥികള്‍ക്കുണ്ടാകും എന്നതാണ് ഷോയുടെ ഹൈലൈറ്റ്.
 
വരുന്ന തിങ്കളാഴ്ച മുതല്‍ എന്‍റെ ചോര തിളയ്ക്കുന്നു പ്രേക്ഷകര്‍ക്ക് കാണാനാകും. സാധാരണ ഒമ്പതുമണി ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ജനപങ്കാളിത്തത്തോടെയുള്ള ചൂടേറിയ സംവാദം സാധ്യമാക്കുന്നതിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് നികേഷ്കുമാര്‍ വീണ്ടും പ്രിയ വാര്‍ത്താവതാരകനാകുമെന്നതില്‍ സംശയമില്ല.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം 34കാരന് ദാരുണാന്ത്യം

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

അടുത്ത ലേഖനം
Show comments