Webdunia - Bharat's app for daily news and videos

Install App

ഇത് ദൈവം നൽകിയ വിഷു കൈനീട്ടം, വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് നടി അമ്പിളി ദേവി

തന്റെ വയറ്റില്‍ ഉണ്ണിയുണ്ടെന്നും ദൈവം തന്ന സമ്മാനമാണഅ അതെന്നും, തനിക്കും അമ്മയ്ക്കും അച്ഛനും കുഞ്ഞുവാവയ്ക്കുമൊക്കെ വേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കണമെന്നും അമ്പിളി ദേവി കുറിച്ചിട്ടുണ്ട്.

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2019 (09:36 IST)
താന്‍ വീണ്ടും അമ്മയാവുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചത് സീരിയൽ താരം  അമ്പിളി ദേവി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ സന്തോഷം പങ്കുവെച്ചത്. കേരളസാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മവയറില്‍ മുഖം ചേര്‍ത്തുന്ന നില്‍ക്കുന്ന മകനേയും ചിത്രങ്ങളില്‍ കാണാം. അമര്‍നാഥിന് കൂട്ടായി കുഞ്ഞുവാവ എത്തുകയാണെന്നും അതിനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും അമ്പിളി ദേവി കുറിച്ചിട്ടുണ്ട്.
 
തന്റെ വയറ്റില്‍ ഉണ്ണിയുണ്ടെന്നും ദൈവം തന്ന സമ്മാനമാണഅ അതെന്നും, തനിക്കും അമ്മയ്ക്കും അച്ഛനും കുഞ്ഞുവാവയ്ക്കുമൊക്കെ വേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കണമെന്നും അമ്പിളി ദേവി കുറിച്ചിട്ടുണ്ട്. വിഷു ആശംസ അറിയിച്ച പോസ്റ്റിനൊപ്പമായാണ് ഈ വിശേഷത്തെക്കുറിച്ചും താരം പങ്കുവെച്ചത്. നിരവധി പേരാണ് താരകുടുംബത്തിന് ആശം നേര്‍ന്ന് എത്തിയിട്ടുള്ളത്. ജനുവരിയിലായിരുന്നു അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്.
 
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അമ്പിളിയും ആദിത്യനും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് രംഗത്തെത്താറുമുണ്ട്. മകന്‍ കളരിയില്‍ ചേര്‍ന്ന വിശേഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. 15 വര്‍ഷം മുന്‍പ് അമ്പിളിക്കൊപ്പം നില്‍ക്കുന്ന ചിത്രവുമായാണ് അടുത്തിടെ ആദിത്യനെത്തിയത്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

അടുത്ത ലേഖനം
Show comments