Webdunia - Bharat's app for daily news and videos

Install App

സീരിയലുകളില്‍ നിന്ന് ആദ്യ കാലത്ത് കുറേയേറെ ദുരനുഭവങ്ങള്‍ ഉണ്ടായി; നല്ല വേഷമെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്: തുറന്ന് പറഞ്ഞ് അഞ്ജു അരവിന്ദ്

മലയാള സീരിയലുകളില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് അഞ്ജു പങ്കുവയ്ക്കുന്നത്.

Webdunia
ചൊവ്വ, 7 മെയ് 2019 (12:53 IST)
ബഡായി ബംഗ്ളാവിന്റെ രണ്ടാം ഭാഗത്തിലൂടെ ദീർഘമായ 20 വര്‍ഷത്തിനുശേഷമാണ് നടി അഞ്ജു അരവിന്ദ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. വിവാഹശേഷം ബെംഗളൂരുവിലായിരുന്നു അഞ്ജു. ഇപ്പോൾ ഒരു മകളുണ്ട് അഞ്ജുവിന്. ഇപ്പോള്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. സിനിമയിലെ പോലെ തന്നെ സീരിയലുകളിലും തിളങ്ങിയ താരമായ അഞ്ജു തനിക്ക് സീരിയലുകളില്‍ നിന്ന് ആദ്യ കാലത്ത് കുറേയേറെ ദുരനുഭവങ്ങള്‍ ഉണ്ടായെന്ന്പറയുന്നു.
 
മലയാള സീരിയലുകളില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് അഞ്ജു പങ്കുവയ്ക്കുന്നത്. അവതരിപ്പിക്കേണ്ടത് നല്ല വേഷമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്. ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് രംഗങ്ങളെല്ലാം ചിത്രീകരിച്ച് മടക്കിയയച്ചു. അതേപോലെ, നമ്മളോട് പറയാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക. ഇതെല്ലാം താൻ അനുഭവിച്ചെന്ന് ഇവർ പറയുന്നു.
 
പറയുന്നതും പ്രവൃത്തിയും രണ്ടായപ്പോൾ സീരിയല്‍ നിര്‍ത്തി ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയെന്നും അഞ്ജു പറയുന്നു. ഈ സ്‌കൂളിന് ഇപ്പോള്‍ നാല് സെന്ററുകളുണ്ട്. അതിനിടയിലാണ് ബഡായ് ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തിലാണ് അഞ്ജുവിന് ക്ഷണം ലഭിക്കുന്നത്. ഇപ്പോൾ ലഭിച്ചിട്ടുള്ള പുതിയ വേഷം താന്‍ ആസ്വദിക്കുകയാണെന്നും അഞ്ജു പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments