Bigg Boss Malayalam Season 6: ഡിസ്റ്റന്‍സ് ഇട്ടില്ലെങ്കില്‍ പണി ആകുമെന്ന് ജാസ്മിന് മനസ്സിലായി, എന്നിട്ടും പിടിവിടാതെ ഗബ്രി !

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാളായ സീക്രട്ട് ഏജന്റ് - സായ് കൃഷ്ണന്‍ ജാസ്മിനോട് പുറത്തെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു

രേണുക വേണു
ബുധന്‍, 10 ഏപ്രില്‍ 2024 (09:11 IST)
Bigg Boss Malayalam Season 6: ജാസ്മിനുമായുള്ള സൗഹൃദത്തില്‍ അകലം വയ്ക്കാന്‍ തയ്യാറാകാതെ ഗബ്രി. ജാസ്മിനുമായുള്ള സൗഹൃദം തുടരാനാണ് ഗബ്രി ആഗ്രഹിക്കുന്നത്. എന്നാല്‍ ഗബ്രിയുമായുള്ള കൂട്ട് ബിഗ് ബോസ് വീട്ടിലെ തന്റെ നിലനില്‍പ്പിനു തന്നെ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ജാസ്മിന്‍ അകലം പാലിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് ഷോ ചൂടുപിടിച്ചിരിക്കുന്നത്. 
 
വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാളായ സീക്രട്ട് ഏജന്റ് - സായ് കൃഷ്ണന്‍ ജാസ്മിനോട് പുറത്തെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഗബ്രിയുമായുള്ള കൂട്ട് പ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് ഇംപാക്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന സൂചന സായ് കൃഷ്ണന്‍ ജാസ്മിനു നല്‍കിയിട്ടുണ്ട്. ജാസ്മിന്‍-ഗബ്രി കൂട്ടുകെട്ടിനെ കുറിച്ച് പുറത്ത് നടക്കുന്ന ചര്‍ച്ചകളും സായ് കൃഷ്ണന്‍ വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ജാസ്മിന്റെ മനംമാറ്റം. 
 
ഗബ്രിയുമായുള്ള സൗഹൃദത്തില്‍ അകലം പാലിച്ചില്ലെങ്കില്‍ അത് കൂടുതല്‍ തിരിച്ചടിയാകുമെന്ന് ജാസ്മിന്‍ മനസിലാക്കുന്നുണ്ട്. ഗബ്രി തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ 'എനിക്ക് പേടി ആണ് പറയാന്‍' എന്നാണ് ജാസ്മിന്‍ കഴിഞ്ഞ എപ്പിസോഡില്‍ മറുപടി നല്‍കിയത്. എന്നാല്‍ ഗബ്രി വിടാനുള്ള ഉദ്ദേശമില്ല. ജാസ്മിനൊപ്പം ഗെയിം കൊണ്ടുപോകാനാണ് ഗബ്രി ഇപ്പോഴും ആഗ്രഹിക്കുന്നത്. വരും ദിവസങ്ങളില്‍ ബിഗ് ബോസില്‍ തീ പാറുമെന്ന് ഉറപ്പാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കടന്നൽ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട് അന്നപാത്രം, ചില നപുംസകങ്ങൾക്ക് പറയുന്നത് ഇഷ്ടമാവില്ല, കിറ്റുമായി വന്നാൽ മോന്തയ്ക്ക് വലിച്ചെറിയണം, ഇത് പ്രജാരാജ്യം : സുരേഷ് ഗോപി

ഒബാമ ഒന്നും ചെയ്തില്ല, എന്നിട്ട് നൊബേൽ കൊടുത്തു, ഞാൻ അവസാനിപ്പിച്ചത് 8 യുദ്ധങ്ങൾ: ട്രംപ്

തുണിയുടക്കാതെ ഒരു സിനിമാതാരം വന്നാൽ ആളുകൾ ഇടിച്ച് കയറും, ഇത്ര വായിനോക്കികളാണോ മലയാളികൾ?, യു പ്രതിഭ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു; അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല

അടുത്ത ലേഖനം
Show comments