Webdunia - Bharat's app for daily news and videos

Install App

ബിഗ് ബോസില്‍ നാടകീയ രംഗങ്ങള്‍; ചെടി ചട്ടി എറിഞ്ഞു പൊട്ടിച്ച് ജാസ്മിന്‍, വീട്ടില്‍ നിന്ന് പടിയിറങ്ങി

Webdunia
വെള്ളി, 3 ജൂണ്‍ 2022 (21:13 IST)
ബിഗ് ബോസ് വീട്ടില്‍ നിന്ന് ജാസ്മിന്‍ പടിയിറങ്ങി. ബിഗ് ബോസിന്റെ അനുവാദം കിട്ടിയെന്നും ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുകയാണെന്നും ജാസ്മിന്‍ പറഞ്ഞു. ആരും തന്നോട് സംസാരിക്കാന്‍ വരരുതെന്നും ഷോ ക്വിറ്റ് ചെയ്യാന്‍ തീരുമാനിച്ചെന്നും ജാസ്മിന്‍ വ്യക്തമാക്കി. 
 
നാടകീയ രംഗങ്ങളാണ് ബിഗ് ബോസില്‍ അരങ്ങേറിയത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞ് പെട്ടിയും പാക്ക് ചെയ്തു പോകുന്ന വഴി ബിഗ് ബോസ് വീട്ടിലെ ചെടി ചട്ടി ജാസ്മിന്‍ എറിഞ്ഞു പൊട്ടിച്ചു. തന്നോട് സംസാരിക്കാന്‍ വന്ന ദില്‍ഷയോട് എന്നോട് സംസാരിക്കാന്‍ വരരുത് എന്നാണ് ജാസ്മിന്‍ പറയുന്നത്. 
 
ഈ സീസണില്‍ ശക്തമായ മത്സരം കാഴ്ചവെച്ച ജാസ്മിന്‍ എം.മൂസ സ്വന്തം താല്‍പര്യ പ്രകാരമാണ് ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് ജാസ്മിന്‍ അറിയിച്ചു.
 
നേരത്തെ റോബിന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായിരുന്നു. റിയാസിനെ തല്ലിയ റോബിനെതിരെ ബിഗ് ബോസ് നടപടിയെടുക്കുകയാണ്. നിലവില്‍ ബിഗ് ബോസ് വീടിനോട് ചേര്‍ന്ന സീക്രട്ട് റൂമിലാണ് റോബിന്‍ ഇപ്പോള്‍ ഉള്ളത്. ബിഗ് ബോസ് നിയമം തെറ്റിച്ച റോബിനെ ഷോയില്‍ നിന്ന് പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
 
കണ്‍ഫെഷന്‍ റൂമിലെത്തിയ ജാസ്മിന്‍ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നിരിക്കുകയാണെന്നും ഷോ ക്വിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നും പറയുകയായിരുന്നു. തീരുമാനം അന്തിമമെങ്കില്‍ വീട് വിട്ടിറങ്ങാമെന്ന് ബിഗ് ബോസ് പറയുന്നു. ബിഗ് ബോസിന്റെ നിര്‍ദേശം ലഭിക്കുന്നതോടെ ജാസ്മിന്‍ പെട്ടിയുമെടുത്ത് പുറത്തിറങ്ങുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളുടെ എണ്ണം കുറഞ്ഞു; ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളല്ല കൂടുതല്‍!

Dharmasthala Case : അസ്ഥികൂടം കണ്ടെത്തിയത് നാലടി താഴ്ചയില്‍, വര്‍ഷങ്ങളുടെ പഴക്കം; ധര്‍മസ്ഥലയില്‍ ദുരൂഹത തുടരുന്നു

അടുത്ത ലേഖനം
Show comments