Webdunia - Bharat's app for daily news and videos

Install App

സീമ ശരണ്യക്ക് ആരായിരുന്നു? ചേച്ചിയോ, അമ്മയോ,അതോ ദൈവമോ; കുറിപ്പുമായി നടന്‍ കിഷോര്‍ സത്യ

കെ ആര്‍ അനൂപ്
ബുധന്‍, 11 ഓഗസ്റ്റ് 2021 (15:20 IST)
നൊമ്പരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല.എന്നാല്‍ നമ്മുടെ നെഞ്ചില്‍ ഒരു തീരാനൊമ്പരമായി എന്നും അവള്‍ ഉണ്ടാവുമെന്ന് നടന്‍ കിഷോര്‍ സത്യ. ശരണ്യയുടെ കൂടെ അഭിനയിച്ച ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. 
 
കിഷോര്‍ സത്യയുടെ വാക്കുകളിലേക്ക് 
 
വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി.മുഖ്യധാരയില്‍ ശരണ്യയുടെ ആദ്യ സീരിയല്‍ എന്റെ നായികയായി ഏഷ്യാനെറ്റില്‍ വന്ന 'മന്ത്രക്കോടി'ആയിരുന്നു. അവിടെ നിന്നാണ് ശരണ്യ എന്ന നടിയുടെ വളര്‍ച്ച തുടങ്ങിയത്.പിന്നീട് വഴിയില്‍ അസുഖം തടസ്സം നിന്നു. കീഴടങ്ങാന്‍ അവള്‍ തയ്യാറായില്ല.
 
രോഗം തിരിച്ചറിഞ്ഞ ആദ്യ സമയത്ത് ടെലിവിഷന്‍ താര സംഘടനാ ആത്മയുടെ പ്രസിഡന്റ് ശ്രീ. കെ ബി. ഗണേഷ് കുമാറും സഹ പ്രവര്‍ത്തകരും ശരണ്യക്ക് കൂട്ടായി നിന്നു.
 
എന്നാല്‍ ഈ കാലമത്രയും അവളുടെ ഏറ്റം വലിയ ബലം സീമ ജി നായരുടെ കരുതല്‍ ആയിരുന്നു. സീമ ശരണ്യക്ക് ആരായിരുന്നു?ചേച്ചിയോ, അമ്മയോ,അതോ ദൈവമോ.!സീമയോടൊപ്പം ദൈവം ചേര്‍ത്തുവെച്ച പേരായിരുന്നോ ശരണ്യ.സീമയുടെ കൂടെ ശരണ്യക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. ആളായും അര്‍ത്ഥമായും.
 
അസുഖത്തെ തോല്‍പിച്ച ഇടവേളകളില്‍ വീണ്ടും അവള്‍ ക്യാമറയ്ക്കു മുന്‍പില്‍ എത്തി.പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 'കറുത്ത മുത്തില്‍' എന്നോടൊപ്പംഅവള്‍ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച റിച്ചാര്‍ഡിന്റെ ജോഡിയായി.ശരണ്യയുടെ വിയോഗവര്‍ത്ത അറിഞ്ഞപ്പോള്‍ നൊമ്പരത്തോടെ അവന്‍ അയച്ചുതന്ന ചിത്രമാണ് ഇത്.നൊമ്പരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല.എന്നാല്‍ നമ്മുടെ നെഞ്ചില്‍ ഒരു തീരാനൊമ്പരമായി എന്നും അവള്‍ ഉണ്ടാവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments