Webdunia - Bharat's app for daily news and videos

Install App

ശിവേട്ടനും റിയല്‍ ലൈഫ് ഭാര്യയ്ക്കും ആശംസകളുമായി അഞ്ജലി; സര്‍പ്രൈസുമായി രാത്രി എത്തി

Webdunia
ഞായര്‍, 12 ഡിസം‌ബര്‍ 2021 (07:48 IST)
മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'സാന്ത്വനം'. റേറ്റിങ്ങില്‍ ആദ്യ സ്ഥാനത്തുള്ള സാന്ത്വനം പരമ്പരയില്‍ ഏറെ ആരാധകരുള്ള കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. ശിവനായി സജിനും അഞ്ജലിയായി ഗോപികയുമാണ് അഭിനയിക്കുന്നത്. നടി ഷഫ്‌നയാണ് സജിന്റെ റിയല്‍ ലൈഫിലെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. സജിനും ഷഫ്‌നയുമായി ഗോപികയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ട്. ഇപ്പോള്‍ ഇതാ തന്റെ ശിവേട്ടന്റേയും അദ്ദേഹത്തിന്റെ റിയല്‍ ലൈഫ് ഭാര്യ ഷഫ്‌നയുടേയും വിവാഹ വാര്‍ഷിക ദിനത്തില്‍ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ഗോപിക.
 
ഇന്നലെയായിരുന്നു ഇരുവരുടേയും വിവാഹ വാര്‍ഷികം. സീരയല്‍ തിരക്കുകളില്‍ നിന്നെല്ലാം ഇടവേളയെടുത്ത് ഭാര്യ ഷഫ്‌നയ്‌ക്കൊപ്പം സജിന്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതിനിടയിലാണ് സജിനും ഷഫ്‌നയ്ക്കും സര്‍പ്രൈസ് ആശംസകളുമായി സാന്ത്വനത്തിലെ അഞ്ജലി എത്തിയത്. വിവാഹ വാര്‍ഷികം കളറാക്കാന്‍ ഗോപിക സര്‍പ്രൈസ് പാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു. വിവാഹവാര്‍ഷിക ആഘോഷത്തിനു മധുരം പകരാന്‍ കേക്കുമായാണ് രാത്രി ഗോപിക എത്തിയത്. ഈ ചിത്രങ്ങള്‍ ഗോപികയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സജിനേയും ഷഫ്‌നയേയും കുറിച്ച് ഗോപിക പങ്കുവച്ച കുറിപ്പും ശ്രദ്ധിക്കപ്പെട്ടു. 
 
'ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ദമ്പതികളാണ് നിങ്ങള്‍. ഈ സന്തോഷം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. 8 വര്‍ഷത്തെ സ്‌നേഹം, ചിരി, വഴക്കുകള്‍, കരുതല്‍, ഉത്കണ്ഠ, വിശ്വാസം, ബഹുമാനം.... ഇനിയും 1000000000000000000000000000000000000 വര്‍ഷം ഒരുമിച്ച് ജീവിക്കാന്‍ ആശംസിക്കുന്നു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് നിങ്ങളെ രണ്ട് പേരേയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ചേട്ടനെ ജീവിത്തില്‍ കിട്ടിയതില്‍ ചേച്ചിയും ചേച്ചിയെ കിട്ടിയതില്‍ ചേട്ടനും ഭാഗ്യവാനാണ്. നിങ്ങളെ രണ്ടും പേരേയും കിട്ടിയതില്‍ താനും ഭാഗ്യവതിയാണ്. നിങ്ങള്‍ ചുറ്റുമിരിക്കുമ്പോള്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. എപ്പോഴും നിങ്ങള്‍ കൂടെയുണ്ടാവുമെന്ന് തനിക്ക് അറിയാം. തനിക്കൊപ്പം എല്ലായിപ്പോഴും കൂടെ നിന്നതിന് നന്ദി. രണ്ട് പേരേയും ഒരുപാട് സ്‌നേഹിക്കുന്നു, രണ്ട് പേര്‍ക്കും മികച്ച വിവാഹവാര്‍ഷികാശംസ നേരുന്നു,' ഗോപിക കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; തലയ്ക്ക് പരിക്ക്, സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി

റെയിൽവേ ജോലി തട്ടിപ്പിന് യുവതി പിടിയിലായി

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, കാണാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

അടുത്ത ലേഖനം
Show comments