യൂണിയന്‍ ബജറ്റ് 2018: റെയില്‍വേ വികസനത്തിനായി 1.48 കോടി; എല്ലാ ട്രെയിനുകളിലും സിസി ടിവിയും വൈഫൈയും ഏര്‍പ്പെടുത്തും

Webdunia
വ്യാഴം, 1 ഫെബ്രുവരി 2018 (12:19 IST)
കേന്ദ്ര സര്‍ക്കാരിന്റ അവസാന പൂര്‍ണ ബജറ്റ് അവതരണം നടന്നുകൊണ്ടിരിക്കുകയാണ്. റെയില്‍വേ ബജറ്റില്‍ 1.48 കോടി പദ്ധതി ചിലവ് പ്രഖ്യാപിച്ചു. 5,000-ത്തില്‍ കൂടുതല്‍ പ്രതിദിന യാത്രക്കാരെത്തുന്ന എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്റര്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പെരുമ്പൂര്‍ ഇന്റര്‍ഗ്രേറ്റ്ഡ് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്നും 40,000 കോടി മുടക്കി സബര്‍ബന്‍ റെയില്‍വേ ലൈന്‍ 150 കി.മീ നീട്ടുമെന്നും ധനമന്ത്രി അറിയിച്ചു. 
  
600 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതോടൊപ്പം നടപ്പു വര്‍ഷം 3600 കി.മീ റെയില്‍വേ ട്രാക്ക് നവീകരിക്കുകയും ചെയ്യും ബെംഗളൂരു മെട്രോ പദ്ധതിയുടെ നടത്തിപ്പിന് 17000 കോടി രൂപ അനുവധിച്ചു. അതോടൊപ്പം എല്ലാ ട്രെയിനുകളിലും സിസി ടിവിയും വൈഫൈയും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
 
സംരഭകര്‍ക്കായുള്ള മുദ്രാലോണ്‍ പദ്ധതിയിലൂടെ മൂന്ന് ലക്ഷം കോടി രൂപ സംരഭകര്‍ക്ക് നല്‍കുമെന്ന് വ്യക്തമാക്കിയ ധനമന്ത്രി, മുദ്രാ ലോണുകളില്‍ 76 ശതമാനവും ഇനി സ്ത്രീകള്‍ക്കായിരിക്കുമെന്നും വ്യക്തമാക്കി. അതോടൊപ്പം ടെക്‌സ്റ്റൈല്‍ മേഖലയ്ക്കായി 7148 കോടി വകയിരുത്തുകയും ചെയ്തു.
 
ഗ്രാമവികസനത്തിനായി 14.34 ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ സ്ത്രീകള്‍ക്കും സ്വയം സഹായസംഘങ്ങള്‍ക്കും ലോണ്‍ നല്‍കുന്നതിനു വേണ്ടി 75,000 കോടി ചിലവിടുമെന്നും ധനമന്ത്രി അറിയിച്ചു. ടിബി രോഗികൾക്ക് 600 കോടി സഹായം നല്‍കുന്നതോടൊപ്പം, ഒരു കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് വരെ സൗജന്യചികിത്സ ലഭ്യമാക്കുന്ന ദേശീയ ആരോഗ്യസംരക്ഷണ പദ്ധതിയും പ്രഖ്യാപിച്ചു. 
 
ആരോഗ്യകേന്ദ്രങ്ങള്‍ക്കായി 1200 കോടി അനുവധിച്ചു. ഇത് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണ പദ്ധതിയാണെന്ന് ജെയ്റ്റലി വ്യക്തമാക്കി. മിടുക്കരായ ബി-ടെക് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഉജ്വലയോജന പദ്ധതിയിലൂടെ രാജ്യത്തെ എട്ട് കോടി സ്ത്രീകള്‍ക്ക് സൗജന്യപാചകവാതക കണക്ഷന്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 
 
മാത്രമല്ലെ ഗ്രാമീണ മേഖലയിൽ ഉജ്ജല പദ്ധതിയിലൂടെ 8 കോടി ഗ്യാസ് കണക്ഷനും ബജറ്റില്‍ പ്രഖ്യാപിച്ചു. അതോടൊപ്പം സുഗന്ധവ്യഞ്ജന, ഔഷധ കൃഷിക്ക് 200 കോടി രൂപയും. മുള അധിഷ്ടിത മേഖലകൾക്ക് 1290 കോടി രൂപയും വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. ഫുഡ് പ്രൊസസിംഗ് സെക്ടറിനായി 1400കോടി രൂപയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. മാത്രമല്ല, അഗ്രിമാര്‍ക്കറ്റ് ഡെവലപ്‌മെന്റിനായി 2000 കോടിയും പ്രഖ്യാപിച്ചു. 
 
അതോടൊപ്പം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ അയല്‍സംസ്ഥാനങ്ങളെ സഹകരിപ്പിച്ച് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉടന്‍ മാറുമെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ ഉല്‍പാദന രംഗം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍; പണം ആവശ്യപ്പെട്ട് സിഐഎയ്ക്ക് സന്ദേശം അയച്ചു

'ശ്രീനന്ദ വഴുതി വീണതല്ല'; മരണത്തില്‍ കടയുടമയുടെ പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നു

നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവിനെതിരെ പോക്‌സോ കേസെടുത്തതോടെ പണി കിട്ടിയത് സിപിഎം നേതാക്കള്‍ക്ക്

ഉയര്‍ന്ന ചെലവ്, കുറഞ്ഞ ഔട്ട് പുട്ട്: വിജിലന്‍സ് ട്രൈബ്യൂണലുകളുടെ പ്രസക്തിയെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി

കണക്കില്‍പ്പെടാത്ത 54282 കോടി രൂപയുടെ ചെലവ്, മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിഎജി

അടുത്ത ലേഖനം
Show comments