യൂണിയന്‍ ബജറ്റ് 2018: കർഷകരുടെ വരുമാനം ഇരട്ടിയാക്കും

കാർഷിക- ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് ജയ്റ്റ്ലി

Webdunia
വ്യാഴം, 1 ഫെബ്രുവരി 2018 (11:19 IST)
രാജ്യത്തെ കാർഷികോത്പാദനം വർദ്ധിപ്പിക്കുമെന്ന കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ലോക്‌സഭയിൽ. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ജയ്റ്റ്ലി. കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന് ജയ്റ്റ്‌ലി അറിയിച്ചു. കാർഷിക- ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. 
 
കാത്തിരിപ്പിന് ശേഷം മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ബജറ്റ് അവതരണത്തിന് തുടക്കമായത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അഞ്ചാമത്തെ ബജറ്റാണ് മന്ത്രിസഭയിൽ അവതരിപ്പിക്കുന്നത്. ജയ്റ്റ്‍ലി അവതരിപ്പിക്കുന്ന ബജറ്റിന് പാർലമെന്റ് ഹാളിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ രാവിലെ തന്നെ അംഗീകാരം നൽകിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷമാണ് ജയ്റ്റ്‍ലി ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.
 
അടുത്ത വർഷം നടക്കേണ്ട പൊതു തിരഞ്ഞെടുപ്പിനു മുൻപു മോദി സർക്കാരിന്റെ അവസാന പൂർണ ബജറ്റാണ് രാവിലെ 11നു ധനമന്ത്രി അവതരിപ്പിക്കുന്നത്. ഇത്തവണത്തേത് നല്ല ബജറ്റായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രയ്ക്കിടയിലെ ‘ആ ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’; ശുചിത്വ ആശങ്കകൾക്ക് പുതിയ ഡിജിറ്റൽ പരിഹാരം

സി.പി.എം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗ് കവർന്നു

ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രിസ്തുമസ്; ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജേഷിനെ വെട്ടി രാജീവ് ചന്ദ്രശേഖര്‍; ശ്രീലേഖ തിരുവനന്തപുരം മേയര്‍

2026 Assembly Election: തൃശൂരില്‍ വി.എസ്.സുനില്‍ കുമാര്‍ മത്സരിക്കണമെന്ന് ആവശ്യം, ഇല്ലെങ്കില്‍ സിപിഎം ഏറ്റെടുക്കും?

അടുത്ത ലേഖനം
Show comments