ബജറ്റ് 2020: മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തുടക്കം, അരുൺ ജെയ്‌റ്റ്‌ലിയുടെ ഓർമ പുതുക്കി നിർമല സീതാരാമൻ

ചിപ്പി പീലിപ്പോസ്
ശനി, 1 ഫെബ്രുവരി 2020 (11:17 IST)
രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരം പാർലമെന്റിൽ തുടങ്ങി. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞശേഷമായിരുന്നു ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ അറിയിച്ചു. ബജറ്റ് ആമുഖ പ്രസംഗത്തിൽ അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഓർമ പുതുക്കാനും ധനമന്ത്രി മറന്നില്ല. 
 
ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുമെന്ന് ധനമന്ത്രി പാർലമെന്റിൽ. ഉപഭോഗ ശേഷി വർധിപ്പിക്കാനുള്ള നടപടികൾക്ക് ബജറ്റിൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങൾ നടപ്പാക്കും. ജിഎസ്ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞതായി ധനമന്ത്രി.
 
ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭ യോഗം തുടങ്ങിയിരുന്നു. ബജറ്റ് അവതരണത്തിനായി നിർമ്മലാ സീതാരാമൻ പാർലമെന്റിലെത്തിയത് 11 മണിക്കാണ്, പറഞ്ഞ സമയത്ത് തന്നെ അബജറ്റ് അവതരണം ആരംഭിച്ചു. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാൽപ്പാറയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു

നിതിന്‍ രാജിനെ 98 തവണ വിളിച്ച് ഭീഷണിപ്പെടുത്തി 'ഇന്‍സ്റ്റ പേ'യ്ക്കെതിരെ കേസ്

ചുട്ടുപൊള്ളി കേരളം; രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ടു വെയിൽ ഏൽക്കരുത്

പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തെറ്റിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാരുടെ സംഘടന

എന്തിനാണ് സീറ്റ് കൂട്ടുന്നത്, മണ്ഡലങ്ങൾ പുനർനിർണയിച്ച് വനിതാ സീറ്റ് സംവരണം നടത്തട്ടെ, കടുപ്പിച്ച് പ്രതിപക്ഷം

അടുത്ത ലേഖനം
Show comments