Webdunia - Bharat's app for daily news and videos

Install App

ഇത്തവണത്തെ ബജറ്റിലും സൌജന്യങ്ങള്‍ പ്രഖ്യാപിക്കുമോ?

ടി അഭയരാജ്
വെള്ളി, 24 ജനുവരി 2020 (19:40 IST)
എട്ടുകോടി സൌജന്യ എല്‍‌പിജി കണക്ഷനുകള്‍ നല്‍കുമെന്നാണ് കഴിഞ്ഞതവണത്തെ കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ടായത്. ഇത്തവണയും ഇതുപോലെയുള്ള സൌജന്യ ആദായങ്ങള്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് ഒരുലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സൃഷ്ടിക്കുമെന്ന കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപനവും ശ്രദ്ധേയമായിരുന്നു. 
 
കഴിഞ്ഞ വര്‍ഷം 50000 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തതായും ആദായനികുതി വരുമാനം 12 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചതായും ധനമന്ത്രി പറഞ്ഞിരുന്നു.
 
അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയുടെ സമ്പദ്ഘടനയുടെ മൂല്യം അഞ്ച് ട്രില്യണ്‍ ഡോളറാകും. നികുതി റിട്ടേണ്‍ പ്രക്രിയ മുഴുവനായി ഓണ്‍ലൈനാക്കും. പ്രധാനകേന്ദ്രങ്ങളില്‍ സിനിമാ ഷൂട്ടിംഗ് അനുമതിക്ക് ഏകജാലക സംവിധാനം കൊണ്ടുവരും. ആന്‍റി പൈറസി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. സിനിമയുടെ വ്യാജപതിപ്പ് നിര്‍മ്മാണം തടയാനുള്ള നടപടിയുടെ ഭാഗമാണിത് - ഇതൊക്കെ പ്രധാന പ്രഖ്യാപനങ്ങളില്‍ പെടുന്നു. 
 
അഞ്ച് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കും. അക്കൌണ്ടില്‍ നേരിട്ടാണ് പണം ലഭ്യമാക്കുക. ഇതിന്‍റെ നൂറുശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 12000 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. 2018 ഡിസംബര്‍ ഒന്നുമുതലുള്ള മുന്‍‌കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 75000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും - ഇതെല്ലാം കര്‍ഷകര്‍ക്കായുള്ള പ്രഖ്യാപനങ്ങളായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments