Webdunia - Bharat's app for daily news and videos

Install App

ഗ്രാമങ്ങള്‍ ഡിജിറ്റലാകുമോ? ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്ന് നടപ്പിലാകും?

ജോര്‍ജി സാം
വെള്ളി, 24 ജനുവരി 2020 (21:40 IST)
കഴിഞ്ഞ വര്‍ഷത്തെ യൂണിയന്‍ ബജറ്റ് ജനപ്രിയ ബജറ്റായിരുന്നു‍. എന്നാല്‍ അതില്‍ പല പ്രഖ്യാപനങ്ങളും എന്ന് നടപ്പാക്കാനാകുമെന്ന് ഇപ്പോഴും നിശ്ചയമില്ല. ചില പ്രഖ്യാപനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെയും ചില പ്രഖ്യാപനങ്ങള്‍ക്ക് മൂന്നുവര്‍ഷത്തെയുമൊക്കെ കാലപരിധിയാണ് ബജറ്റ് മുന്നോട്ടുവച്ചത്. എന്നാല്‍ ആ കാലപരിധിയൊന്നും പ്രാബല്യമാകില്ലെന്നും പല പദ്ധതികളും നീണ്ടുപോകാനാണ് സാധ്യതയെന്നുമാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. 
 
അടുത്ത 5 വർഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കുമെന്നായിരുന്നു ഒരു പ്രഖ്യാപനം. അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയുടെ സമ്പദ്ഘടനയുടെ മൂല്യം അഞ്ച് ട്രില്യണ്‍ ഡോളറാകുമെന്ന പ്രഖ്യാപനമുണ്ടായി. 2022ല്‍ ഇന്ത്യ സമഗ്രപുരോഗതി കൈവരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 
 
നദികൾ ശുദ്ധമാക്കും, എല്ലാ ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം. പ്രധാൻ‌മന്ത്രി കിസാൻ സമ്മാൻ നിധി പ്രഖ്യാപിച്ചു. കർഷകർക്ക് പ്രതിവർഷം 6000 രൂപ. വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്കു 35000 കോടി നൽകി. അസംഘടിത തൊഴിലാളികൾക്ക് മെഗാ പെൻഷൻ പദ്ധതി. പ്രധാൻ‌മന്ത്രി ശ്രം‌യോഗി മൻ‌ധനിലൂടെ പ്രതിമാസം 5000 രൂപ. എട്ടു കോടി സൌജന്യ എൽ പി ജി കണക്ഷൻ നൽകും. ആശാ വർക്കർമാരുടെ വേതനം 50 ശതമാനം വർധിപ്പിക്കും. ഗോ സംരക്ഷണത്തിനായി 750 കോടി. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 60,000 കോടി. ഗ്രാം സദക് യോജനയുടെ കീഴിൽ ഗ്രാമീണ റോഡുകൾക്കായി 19,000 കോടി അനുവദിച്ചു - ഇവയൊക്കെ പ്രധാന പ്രഖ്യാപനങ്ങളായിരുന്നു.
 
5,85,000 ഗ്രാമങ്ങളെ വെളിയിട വിസർജ്ജ വിമുക്ത സ്ഥലങ്ങളായി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും - ഇതൊക്കെയും കഴിഞ്ഞ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments