ബജറ്റ് 2020: വിദ്യാഭ്യാസമേഖലയ്ക്ക് 99,300 കോടി; പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിക്കും

നിരാലംബർക്കായി ഓൺലൈൻ ബിരുദ വിദ്യാഭ്യാസം ലഭ്യമാക്കും.

റെയ്‌നാ തോമസ്
ശനി, 1 ഫെബ്രുവരി 2020 (12:04 IST)
വിദ്യാഭ്യാസ മേഖലയെ നവീകരിക്കുമെന്ന് ബജറ്റിൽ നിർമല സീതാരാമൻ. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കും. ഇതിനായി 99,300 കോടി വിദ്യാഭ്യാസമേഖലയ്ക്ക് നൽകും. ടീച്ചര്‍,നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, കെയര്‍ ടേക്കേഴ്സ് എന്നിവര്‍ക്ക് വിദേശത്ത് വലിയ ജോലി സാധ്യതയുണ്ട്. ഈ രംഗത്ത് പ്രൊഫഷണല്‍ പരിശീലനവും വിദ്യാഭ്യാസവും നല്‍കാന്‍ ബ്രിഡജ് കോഴ്സ് എന്ന പേരില്‍ ആരോഗ്യമന്ത്രാലയം പ്രത്യേക പദ്ധതി നടപ്പിലാക്കും. വിദേശ‌ഭാഷകൾ പഠിക്കാനും അവസരമൊരുക്കും. 
 
പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിക്കും. വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ വിദേശനിക്ഷപവും വായ്പയും സൃഷ്ടിക്കും. നിരാലംബർക്കായി ഓൺലൈൻ ബിരുദ വിദ്യാഭ്യാസം ലഭ്യമാക്കും. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വിദേശനിക്ഷേപം ഉറപ്പാക്കും. നാഷണൽ പൊലീസ് ഫോറൻസിക് സയൻസ് സർവകലാശകൾ സ്ഥാപിക്കും. 
 
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2020 - 2021ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയാണ്. ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റ് ആണിത്.
 
രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അന്തരിച്ച ബി ജെ പി നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജി എസ് ടി നിരക്ക് കുറച്ചതുവഴി കുടുംബങ്ങളുടെ ചെലവില്‍ നാല് ശതമാനം കുറവുണ്ടായി. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണമുള്ള പദ്ധതികള്‍ നടപ്പിലാക്കി - ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

HMS Anson : ഇറാനെ ലക്ഷ്യമിട്ട് അറബികടലില്‍ ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനിയായ എച്ച് എം എസ് ആന്‍സണ്‍, യുദ്ധരംഗത്തേക്ക് യുകെയും?

കേരളത്തിൽ ഭരണത്തുടർച്ചയ്ക്കു സാധ്യതയെന്ന് മാധ്യമ സർവേകൾ; പിണറായി 3.0 വരുമോ?

മുഖ്യമന്ത്രി സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരം എന്നാണ് പറഞ്ഞത്: എകെ ബാലന്‍

വയനാട്ടില്‍ വീടിന് തീപിടിച്ച് വൃദ്ധന്‍ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തിൽ, പാലക്കാടും തൃശൂരും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

അടുത്ത ലേഖനം
Show comments