Webdunia - Bharat's app for daily news and videos

Install App

ഇക്കുറി ബജറ്റവതരണം അധിവര്‍ഷത്തില്‍

Webdunia
വ്യാഴം, 28 ഫെബ്രുവരി 2008 (15:04 IST)
KBJWD
ഇക്കുറി അധിവര്‍ഷത്തിലാണ് ധനമന്ത്രി പി.ചിദംബരം പൊതുബജറ്റ് അവതരിപ്പിക്കുന്നത്. ആദ്യമായാണ് അദ്ദേഹം അധിവര്‍ഷത്തില്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

അധിവര്‍ഷത്തില്‍ ബജറ്റ് അവതരണം അപൂര്‍വ്വമായി മാത്രമേ നടന്നിട്ടുള്ളൂ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് 1947 നവംബര്‍ 26നായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ധനമന്ത്രി ആര്‍.കെ ഷണ്മുഖം ചെട്ടിയാണ് അന്ന് ബജറ്റ് ലോക്സഭയില്‍ അവതരിപ്പിച്ചത്. 1948 മുതലാണ് ഫെബ്രുവരി അവസാനം ബജറ്റ് അവതരണം തുടങ്ങിയത്.

ഫെബ്രുവരി 29 ദിവസങ്ങളുള്ള അധിവര്‍ഷത്തില്‍ ബജറ്റവതരണം 29നാണ് നടക്കുക. ഇതാദ്യമായാണ് പി.ചിദംബരം ഫെബ്രുവരി 29ന് ബജറ്റ് അവതരിപ്പിക്കുന്നത്. 1959 മുതല്‍ 1964 വരെയും 1967 മുതല്‍ 1970 വരെയും ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയാണ് ഏറ്റവും അധികം ബജറ്റുകള്‍ അവതരിപ്പിച്ച വ്യക്തി.

യശ്വന്ത് സിന്‍‌ഹ, മന്‍‌മോഹന്‍ സിംഗ് എന്നിവര്‍ക്ക് തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിക്കാനായി. 2001 മുതലാണ് പൊതുബജറ്റ് പാര്‍ലമെന്‍റില്‍ രാവിലെ 11 മണിക്ക് തുടര്‍ച്ചയായി അവതരിപ്പിച്ചു പോരുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 1998 വരെ വൈകിട്ട് അഞ്ച് മണിക്കായിരുന്നു ലോക് സഭയില്‍ ബജറ്റവതരണം നടന്നിരുന്നത്.

1999 ല്‍ ബജറ്റവതരണം രാവിലെ പതിനൊന്ന് മണിക്കാക്കി. 2000ല്‍ രണ്ട് മണിക്കാണ് ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍‌ഹ ബജറ്റ് അവതരിപ്പിച്ചത്. 2001 മുതല്‍ തുടര്‍ച്ചയായി ബജറ്റവതരണം രാവിലെ പതിനൊന്ന് മണിക്കാണ് നടക്കുന്നത്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ത്തവം ക്രമം തെറ്റല്‍; പിസിഒഡി ലക്ഷണങ്ങളെ തിരിച്ചറിയുക

പ്രമേഹ രോഗികള്‍ ഫ്രൂട്ട്‌സ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുരുഷന്‍മാര്‍ മാത്രമല്ല ജി-സ്‌പോട്ടിനെ കുറിച്ച് അറിയാത്ത സ്ത്രീകള്‍ പോലും ഉണ്ട് !

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!

മൂക്കുത്തി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്...

Show comments