Webdunia - Bharat's app for daily news and videos

Install App

നികുതികള്‍ ഉയരുമോ?

ബജറ്റ് നികുതികള്‍

Webdunia
WDWD
2008- ‘09 ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തീരുവകള്‍ ഉയരുമോ അതോ കുറയുമോ എന്നാണ് എല്ലാ‍വരും ഉറ്റുനോക്കുന്നത്. ജനപ്രിയ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി ചിദംബരത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. എന്നാല്‍, അദ്ദേഹത്തിന് അത് സാദ്ധ്യമാകുമോ എന്ന് കണ്ടറിയണം.

നികുതി സര്‍ക്കാരിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരിക്കെ നികുതികള്‍ കുറച്ച് ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനാകുമോ? എന്തായാലും പ്രത്യക്ഷ നികുതി വരുമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പരോക്ഷ നികുതിയില്‍ അത്രത്തോളം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടില്ല.

പ്രത്യക്ഷ നികുതി വരുമാനം 325000 കോടി കവിയാനാണ് സാധ്യതയെന്നാണ് സൂചന. ബജറ്റിലെ വിലയിരുത്തലില്‍ നിന്നും 68000 കോടി രൂപ അധികമാണിത്. പരോക്ഷ നികുതിയും ബജറ്റ് വിലയിരുത്തലില്‍ നിന്ന് 4000 കോടി രൂപ എങ്കിലും അധികമാകാനാണ് സാദ്ധ്യത.

താരതമ്യേന ചെറിയ നികുതികളാണ് ഈ വര്‍ദ്ധനയ്ക്ക് പിന്നിലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. നികുതി ദാ‍യകരുടെ മനം മാറ്റവും കാരണമാണ്. സരളമായ നികുതി നിയമവും ആദായ നികുതി വകുപ്പിലെ സാങ്കേതികവല്‍‌ക്കരണവും നികുതി വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായതിന് കാരണമാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ ആരോഗ്യകരമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.സാമ്പത്തിക വര്‍ഷം 2007-08ല്‍ ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കാനാവുമെന്നാണ് കരുതുന്നത്.

ചെറിയ നികുതികള്‍ കുടുതല്‍ പേരില്‍ നിന്നും ഈടാക്കുന്നത് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. വ്യക്തികഗത ആദായ നികുതിയില്‍ കൈവയ്ക്കരുതെന്നും അവര്‍ ധനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സിഒപിഡി എന്താണെന്നറിയാമോ, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

കുടലില്‍ ഗുരുതരമായ അണുബാധയുണ്ടാക്കുന്ന ഈ ബാക്ടീരിയയെ സൂക്ഷിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

55 വയസ്സിന് മുകളിലുള്ള വ്യക്തിയാണോ? ഇക്കാര്യങ്ങള്‍ ഒഴിവാക്കണം

ഉച്ചഭക്ഷണം ഒഴിവാക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ ഇതെല്ലാം

Show comments