Webdunia - Bharat's app for daily news and videos

Install App

ബജറ്റ്: വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (11:57 IST)
KBJWD
2008-2009 വര്‍ഷത്തേയ്ക്കുള്ള പൊതു ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഇരുപത് ശതമാനം കൂടുതല്‍ തുക വകയിരുത്തി. 34,400 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.

നിലവില്‍ 28,674 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടായിരുന്നത്. സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിക്ക് 13,100 കോടി രൂപ വകയിരുത്തി. പ്രൈമറി വിദ്യാലയങ്ങളുടെ പുരോഗതിക്ക് 4,554 കോടി രൂപയും സ്കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് 8,000 കോടി രൂപയും വകയിരുത്തി.

നിലവില്‍ ലോവര്‍ പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് മാത്രമായിരുന്ന ഉച്ചഭക്ഷണം അപ്പര്‍ പ്രൈമറി തലത്തില്‍ കൂടി വ്യാപിച്ചു. ഇതിന്‍റെ പ്രയോജനം 13.9 കോടി കുട്ടികള്‍ക്ക് കൂടി ലഭിക്കും. ജവഹര്‍ റോസ്ഗാര്‍ പദ്ധതി പ്രകാരം ഇരുപത് നവോദയ വിദ്യാലയങ്ങള്‍ കൂടുതലായി തുറക്കും. ഇതിനായി 130 കോടി രൂപ വകയിരുത്തി.

കസ്തൂര്‍ബാഗാന്ധി ബാലികാവിദ്യാലയങ്ങള്‍ 410 എണ്ണം കൂടി ആരംഭിക്കും. നിലവിലിത് 1,754 എണ്ണം രാജ്യത്തുണ്ട്. ഇതിനായി 80 കോടി രൂപ നീക്കിവച്ചു. മെറിറ്റ് സ്കോളര്‍ഷിപ്പ് ഒരു ലക്ഷം പേര്‍ക്ക് നല്‍കും. ഇതിനായി 750 കോടി രൂപ നീക്കിവച്ചു. ജലദൌര്‍ല്ലഭ്യമുള്ള വിദ്യാലയങ്ങളില്‍ കുടിവെള്ളം ലഭ്യാമാക്കാന്‍ പദ്ധതി കൊണ്ടുവരും.

ഇതിന് ആദ്യഗഡുവായി 200 കോടി രൂപ അനുവദിച്ചു. വിദ്യാലയങ്ങളില്‍ ഇന്‍റര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്തുന്നതിന് 1000 കോടി നീക്കി വച്ചു. രാജ്യത്ത് 16 കേന്ദ്ര സര്‍വ്വകലാശാ‍ലകള്‍ കൂടി ആരംഭിക്കും.

ബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പത്ത് മുടി കൊഴിച്ചിൽ കൂടുതലാണോ? പരിഹാരം വെറും സിംപിൾ

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

മൂക്കിലുണ്ടാകുന്ന കുരു പൊട്ടിക്കരുത്, ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും!

ടോണ്‍സിലൈറ്റിസ് പകരുന്നതെങ്ങനെയെന്ന് അറിയാമോ

വില്ലനാകുന്ന തൊണ്ടവേദന; ചൂടുവെള്ളം ശീലമാക്കുക

Show comments