Webdunia - Bharat's app for daily news and videos

Install App

ബഡ്‌ജറ്റ് 29 ന് അവതരിപ്പിക്കും

Webdunia
WDWD
കേന്ദ്ര ധനമന്ത്രി പി.ചിദംബരം 2008-09 ലെ പൊതു ബഡ്‌ജറ്റ് ഫെബ്രുവരി 29 ന് അവതരിപ്പിക്കും. റയില്‍‌വേ ബഡ്‌ജറ്റ് ഫെബ്രുവരി 26 നാണ് അവതരിപ്പിക്കുക.

പാര്‍‌ലമെന്‍റിന്‍റെ ബഡ്‌ജറ്റ് സമ്മേളനം ഫെബ്രുവരി 25 ന് തുടങ്ങും. രാവിലെ 11 മണിക്ക് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ സംസാരിക്കും. മാര്‍ച്ച് 21 ന് താല്‍‌കാലികമായി പിരിയുന്ന സഭ, ഏപ്രില്‍ 14 ന് വീണ്ടും ചേരും. ബഡ്‌ജറ്റ് സമ്മേളനം മേയ് ഒമ്പതിന് അവസാനിക്കും.

2008 ല്‍ പത്തു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജനപ്രിയ ബഡ്‌ജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുകയെന്ന് കരുതുന്നു. റെയില്‍‌വേ ബഡ്ജറ്റില്‍ യാത്രാക്കൂലി വര്‍ദ്ധനവ് ഉണ്ടാകുകയില്ലെന്ന് ലാലു പ്രസാദ് യാദവ് വ്യക്തമായ സൂചന നല്‍കിയിരുന്നു. സാധാരണക്കാരന്‍റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ബഡ്‌ജറ്റ് അവതരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചിദംബരത്തോട് ആവശ്യപ്പെട്ടിരുന്നു.

ജനക്ഷേമപരമായ പദ്ധതികള്‍ ഉള്ള ബഡ്‌ജറ്റായിരിക്കണം ഇത്തവണത്തേതെന്ന് ഇടതുപക്ഷ നേതാക്കള്‍ യു.പി.എ ഇടത് ഏകോപന സമിതി യോഗത്തില്‍ ആവശ്യമുയര്‍ത്തിയിരുന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ അത് കൂട്ടുന്നതിന് ആവശ്യമായ പദ്ധതികള്‍ ചിദംബരം ബഡ്‌ജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സിഒപിഡി എന്താണെന്നറിയാമോ, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

കുടലില്‍ ഗുരുതരമായ അണുബാധയുണ്ടാക്കുന്ന ഈ ബാക്ടീരിയയെ സൂക്ഷിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

55 വയസ്സിന് മുകളിലുള്ള വ്യക്തിയാണോ? ഇക്കാര്യങ്ങള്‍ ഒഴിവാക്കണം

ഉച്ചഭക്ഷണം ഒഴിവാക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ ഇതെല്ലാം

Show comments