Webdunia - Bharat's app for daily news and videos

Install App

ഹ്യുണ്ടായ് കാര്‍ വില കുറയും

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (16:20 IST)
രാജ്യത്തെ കാര്‍ വിപണിയില്‍ മുന്നണിയിലുള്ള കൊറിയന്‍ കാര്‍ നിമ്മാതാക്കളായ ഹ്യുണ്ടായ്, അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടേഴ്സ് എന്നിവയുടെ കാറുകളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാവും.

വെള്ളിയാഴ്ച ധനമന്ത്രി ചിദംബരം അവതരിപ്പിച്ച 2008-09 ലെ ബജറ്റില്‍ കാറുകള്‍ക്കുള്ള എക്സൈസ് നികുതിയിളവാണ് കാര്‍ വില കുറയാന്‍ പ്രധാന കാരണം. ഈ കാറുകളുടെ വില ഏതാണ്ട് 16,000 രൂപ വരെ കുറയുമെന്നാണ് കണക്കാക്കുന്നത്.

ഇതനുസരിച്ച് ചെറു കാറുകളുടെ വിലയിലെ എക്സൈസ് നികുതി 16 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയും. ഹ്യുണ്ടയുടെ സാന്‍‌ട്രോ, ഐ10, ഗെറ്റ്സ് എന്നിവയുടെ വില ഏപ്രില്‍ ഒന്നുമുതല്‍ കുറയുമെന്ന് ഹ്യുണ്ടായ് അധികൃതര്‍ പറഞ്ഞു.

സാന്‍‌ട്രോ വിലയില്‍ 12,000 രൂപ മുതല്‍ 14,000 രൂപ വരെയും ഗെറ്റ്സ് വിലയില്‍ 14,000 മുതല്‍ 16,000 രൂപവരെയും ഇളവുണ്ടാവും. ഐ 10 ന്‍റെ വിലയാവട്ടെ 12,000 നും 16,000 നും ഇടയ്ക്ക് കുറയും.

അതുപോലെ ജനറല്‍ മോട്ടേഴ്സിന്‍റെ സ്പാര്‍ക്ക്, അവിയോ യു.-വി‌എ എന്നീ കാറുകളുടെ വില കുറയും. 7,500 രൂപ മുതല്‍ 14,000 രൂപ വരെ ജി.എം.കാര്‍ വിലയില്‍ കുറവുണ്ടാവും.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ത്തവം ക്രമം തെറ്റല്‍; പിസിഒഡി ലക്ഷണങ്ങളെ തിരിച്ചറിയുക

പ്രമേഹ രോഗികള്‍ ഫ്രൂട്ട്‌സ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുരുഷന്‍മാര്‍ മാത്രമല്ല ജി-സ്‌പോട്ടിനെ കുറിച്ച് അറിയാത്ത സ്ത്രീകള്‍ പോലും ഉണ്ട് !

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!

മൂക്കുത്തി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്...

Show comments