Webdunia - Bharat's app for daily news and videos

Install App

2008 ലെ കേന്ദ്ര ബജറ്റില്‍ എന്തൊക്കെ ?

Webdunia
ശനി, 23 ഫെബ്രുവരി 2008 (17:37 IST)
കേന്ദ്ര ബജറ്റ് ചിദംബരം അവതരിപ്പിക്കുമ്പോള്‍ എന്തെല്ലാം ആശ്വാസ നടപടികള്‍ ആയിരിക്കും ഉണ്ടായിരിക്കുക എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും എന്നാണ് ഒരു സൂചന. 1,10,000 ല്‍ നിന്ന് 1,30,000 അല്ലെങ്കില്‍ 1,35000 ആക്കിയെക്കും.

ഭവന വായ്പയുടെ പലിശ കുറയ്ക്കുക എന്ന ലക്‍ഷ്യത്തോടുകൂടി സേവന നികുതിയില്‍ ഇളവു വരുത്താനും അദ്ദേഹം തയ്യാറായേക്കും. എസ്.ബി.ഐ ഇപ്പോള്‍ തന്നെ പലിശ നിരക്ക് അര ശതമാനം കുറച്ചിട്ടുണ്ട്.

ജനങ്ങള്‍ അധികം ഉപയോഗിക്കുന്ന സാധനങ്ങള്‍ക്കുള്ള എക്സൈസ് ഡ്യൂട്ടി കുറച്ച് അദ്ദേഹം ജനപ്രിയനാവാന്‍ ശ്രമിച്ചേക്കും. മറ്റൊരു തീരുമാനം അടിസ്ഥാന സൌകര്യ വികസനത്തിനായി കൂടുതല്‍ തുക നീക്കിവയ്ക്കാനായിരിക്കും.

സമ്പദ് വ്യവസ്ഥ രണ്ട് കൊല്ലമായി 9 ശതമാനം വളര്‍ച്ച കാണിക്കുന്നുണ്ടെങ്കിലും നിര്‍മ്മാണ മേഖലയിലും ഉപഭോക്തൃ സാധനങ്ങളുടെ മേഖലയിലും വളര്‍ച്ചയല്ല തളര്‍ച്ചയാണ് കാണുന്നത്. ആറു മാസം മുമ്പ് ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, ഫ്രിഡ്ജ് എന്നിവയുടെ വില്‍പ്പന കണ്ടമാനം കുറഞ്ഞു. അതോടെ അവയുടെ ഉല്‍പ്പാദനത്തിലും കുറവു വന്നു.

ഇപ്പോള്‍ ഈ രംഗത്തെ വളര്‍ച്ച 5.3 ശതമാനം മാത്രമാണ്. ഈ അവസ്ഥയ്ക്ക് കാരണം കണ്ടുപിടിക്കാന്‍ നിയോഗിച്ച എസ്.കൃഷ്ണമൂര്‍ത്തി സമിതി ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ എക്സൈസ് ഡ്യൂട്ടി പകുതി കണ്ട് കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാധനങ്ങള്‍ വാങ്ങാന്‍ ബാങ്കുകള്‍ വായ്പ നല്‍കണം എന്നും നിര്‍ദ്ദേശമുണ്ടായി. ഈ രണ്ട് കാര്യങ്ങളും ചിദംബരം പരിഗണിക്കാനിടയുണ്ട്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ത്തവം ക്രമം തെറ്റല്‍; പിസിഒഡി ലക്ഷണങ്ങളെ തിരിച്ചറിയുക

പ്രമേഹ രോഗികള്‍ ഫ്രൂട്ട്‌സ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുരുഷന്‍മാര്‍ മാത്രമല്ല ജി-സ്‌പോട്ടിനെ കുറിച്ച് അറിയാത്ത സ്ത്രീകള്‍ പോലും ഉണ്ട് !

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!

മൂക്കുത്തി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്...

Show comments