ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വിണ്ടും വർധനവ്. പവന് വർധിച്ചത് 480 രൂപ

Webdunia
ചൊവ്വ, 9 ഫെബ്രുവരി 2021 (10:41 IST)
ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും കുതിപ്പ്. 480 രൂപയാണ് ഇന്ന് പവന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,720 രൂപയായി. ഗ്രമിന് അറുപത് രൂപ വർധിച്ച് 4,465 രൂപ എന്ന നിരക്കിൽ എത്തി. കഴിഞ്ഞ ശനിയാഴ്ച പവന് 240 രൂപ വർധിച്ചിരുന്നു. ശേഷം കഴിഞ്ഞ മൂന്നുദിവങ്ങളായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 12.5ൽ നിന്നും 7 ശതമാനമാക്കി കുറച്ചതോടെയാണ് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്താൻ ആരംഭിച്ചത്. ഈ മാസം തുടക്കത്തിൽ 36,800 രൂപയായിരുന്ന സ്വർണവില ബജറ്റിന് പിന്നാലെ 35,000ൽ എത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും ഇന്നും വർധനവ് രേഖപ്പെടുത്തിയതോടെയാണ് 35,720 എന്ന നിരക്കിലേയ്ക്ക് വില എത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിതിന്‍ രാജിന്റെ മരണത്തില്‍ നാളെ ഹര്‍ത്താല്‍: ബസ് സര്‍വീസുകള്‍ മുടങ്ങില്ല, അവശ്യസര്‍വീസുകളെ ഒഴിവാക്കി

2027 മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സാകണം

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്യു അച്ചാടന്‍ വിടപറഞ്ഞു; മരണകാരണം ഹൃദയാഘാതം

പിഎന്‍ജി കണക്ഷനുള്ളവര്‍ എല്‍പിജി സറണ്ടര്‍ ചെയ്യണം: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

പീക്ക് ലോഡ് മാനേജ്‌മെന്റ്: ഇത് പതിവ് പവര്‍ക്കട്ടല്ല, സിസ്റ്റം പരാജയങ്ങള്‍ തടയുന്നതിനാണ് നിയന്ത്രണമെന്ന് കെഎസ്ഇബി

അടുത്ത ലേഖനം
Show comments