Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാലന്‍റൈന്‍ ദിനം- ചരിത്രം

വാലന്‍റൈന്‍ ദിനം- ചരിത്രം
എല്ലാ വര്‍ഷവും, ലോകമൊട്ടുക്ക് പ്രണയികള്‍ ഫെബ്രുവരി പതിനാലിന് മെഴുകുതിരികളും പുᅲങ്ങളും സമ്മാനങ്ങളും പരസ്പരം കൈമാറുന്നു.. വാലന്‍റൈന്‍ വിശുദ്ധന്‍െറ പേരില്‍. ആരാണീ കേട്ടുകേള്‍വിയില്ലാത്ത വിശുദ്ധന്‍, എന്തിനാണ് നാം വാലന്‍റൈന്‍ ദിനം ആഘോഷിക്കുന്നത്?

വാലന്‍റൈന്‍ ദിനത്തിന്‍െറ ചരിത്രവും അതിനുകാരണമായ വിശുദ്ധനെപ്പറ്റിയുള്ള കഥയും ദുരൂഹതയുടെ മഞ്ഞിനാന്‍ മൂടിയിരിക്കുന്നു. എന്നു മുതലാണ് ഫെബ്രുവരി മാസത്തില്‍ പ്രണയോത്സവം ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് ആര്‍ക്കുമറിയില്ല. എന്നാലും റോമന്‍ , ക്രിസ്ത്യന്‍ പാരന്പര്യങ്ങളുടെ പിന്‍തുടര്‍ച്ച യാണിതെന്നു കരുതാന്‍ ന്യായമുണ്ടുതാനും

ആരായിരുന്നു വാലന്‍റൈന്‍ വിശുദ്ധന്‍. എങ്ങിനെയാണ് ലോകമൊട്ടുക്ക് ആഘോഷിക്കുന്ന പ്രണയദിനമെന്ന പാരന്പര്യ അനുഷ്ഠാനവുമായി ഈ പേര് ബന്ധപ്പെടുന്നത് ?

കത്തോലിക്ക സഭയുടെ കണക്കുപ്രകാരം, വാലന്‍റൈന്‍ എന്ന പേരുള്ള രക്ത സാക്ഷികളായ മൂന്നു വിശുദ്ധന്മാര്‍ ഉണ്ട്. ഒരു ഐതിഹ്യപ്രകാരം റോമില്‍, മൂന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു പുരോഹിതനാണ് വാലന്‍റൈന്‍.

അക്കാലത്ത് റോം ഭരിച്ചിരുന്ന ക്ളേിസിയസ് രണ്ടാമന്‍ ചക്രവര്‍ത്തി, സൈന്യത്തിലേക്ക് എടുക്കുന്നപടയാളികള്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നുവത്രെ. വാലന്‍റൈനാവട്ടെ, രഹസ്യമായി ചെറുപ്പക്കാരായ പ്രണയികളെ വിവാഹം കഴിക്കാന്‍ സഹായിച്ചു. ഇതെങ്ങിനെയോ മണത്തറിഞ്ഞ ചക്രവര്‍ത്തി വാലന്‍റൈനെ മരണശിക്ഷക്ക് വിധിച്ചു.

ഇതിയൊരു ഐതീഹ്യപ്രകാരം, ആദ്യത്തെ വാലന്‍റൈന്‍ സന്ദേശം എഴുതിയത് വാലന്‍റൈന്‍ തന്നെയാണെത്രെ. ഏതോ കാരണത്താല്‍ ജയിലിലടക്കപ്പെട്ട വാലന്‍റൈന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു. ജയില്‍ ഭരണാധികാരിയുടെ മകള്‍ തന്നെയായിരിക്കണം.

അവള്‍ രഹസ്യമായി വാലന്‍റൈനെ ജയിലറയില്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട വാലന്‍റൈന്‍ പ്രണയിനിക്കെഴുതിയെന്നു പറയുന്ന പ്രേമലേഖനമാണത്രെ ആദ്യത്തെ വാലന്‍റൈന്‍ പ്രണയസന്ദേശം. ഇന്നുപയോഗിക്കുന്ന ""നിന്‍െറ വാലന്‍റൈനില്‍ നിന്ന്'' എന്ന പ്രയോഗം ആ പ്രണയലേഖനത്തില്‍ നിന്നും കടമെടുത്തതാണ്.

വാലന്‍റൈന്‍ ദിനത്തിനു പിറകിലുള്ള സത്യം എന്തു തന്നെയായാലും എല്ലാകഥകളിലും വാലന്‍റൈനെ അവതരിപ്പിച്ചിരിക്കുന്നത്, വീരനായകനും മനസ്സ് മഞ്ഞ് പോലെയുള്ളവനും, പ്രേമോദാത്ത നായകനുമായാണ്. മധ്യകാലഘട്ടത്തില്‍ ഫ്രാന്‍സിലും ഇംഗ്ളണ്ടിലും വാലന്‍റൈന്‍ വിശുദ്ധന്‍ വളരെ ആരാധ്യനായിരുന്നു.


Share this Story:

Follow Webdunia malayalam