Webdunia - Bharat's app for daily news and videos

Install App

‘ഫ്രം യുവര്‍ വാലന്‍റൈന്‍’

ജോയ്സ് ജോയ്

Webdunia
PRO
പ്രിയ കാമുകി,

ഞാന്‍ നിന്‍റെ വിശുദ്ധനായ വാലന്‍റൈന്‍. പ്രണയത്തിന്‍റെ അവാച്യമായ അനുഭൂതികള്‍ പകര്‍ന്നുതരാന്‍ നീയെന്നെ കാത്തിരിക്കുമ്പോള്‍, ഇന്ന് ഭൂമിയില്‍ പതിക്കുന്ന എന്‍റെ രക്തത്തുള്ളികള്‍ റോസാപൂക്കളായി നിന്നെ തേടിയെത്തും.

ഓമനേ, ജയിലറക്കുള്ളില്‍ ആദ്യമായി നിന്നെ കണ്ടത് എന്നായിരുന്നു. അറിയില്ല, അല്ല ഓര്‍മ്മ വരുന്നില്ല. പക്ഷേ, ജയില്‍ വാര്‍ഡന്‍റെ മകളായി നീയെന്നെ കാണാന്‍ എത്തിക്കൊണ്ടിരുന്ന ആ സായംകാലങ്ങള്‍ ഇന്നും എന്‍റെ ഓര്‍മ്മയിലുണ്ട്. നമ്മുടെ സ്‌നേഹത്തിന്‍റെ നീരുറവ പ്രണയത്തിന്‍റെ ചാലിലേക്ക് എന്നു മുതലായിരുന്നു ദിശ മാറി ഒഴുകാന്‍ തുടങ്ങിയത്?

എന്‍റെ പ്രാര്‍ത്ഥനയാണോ, അതോ നിന്‍റെ വിശ്വാസമാണോ നിനക്ക് കാഴ്ച നല്‍കിയതെന്ന് ഇന്നും എനിക്ക് അജ്ഞാതമാണ്. പക്ഷേ, അന്ധയായിരുന്ന നിന്നോടുള്ള എന്‍റെ പ്രണയം പ്രകാശമയമായിരുന്നു. പുലര്‍കാലം മഞ്ഞുതുള്ളിയെ സ്‌നേഹിച്ചതു പോലെയായിരുന്നു ഞാന്‍ നിന്നെ സ്നേഹിച്ചത്.

പ്രിയേ, എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്. എന്തിനായിരുന്നു നമ്മുടെ ചക്രവര്‍ത്തി, ക്ലോഡിയസ്, റോമില്‍ വിവാഹം നിരോധിച്ചത്. ആരാണ് അദ്ദേഹത്തോട് വിവാഹം കഴിക്കുന്ന യുവാക്കള്‍ക്ക് രാജ്യകാര്യങ്ങളില്‍ താല്പര്യമില്ല എന്നു പറഞ്ഞത്, യുദ്ധത്തില്‍ വീര്യമില്ല എന്നു പറഞ്ഞത്.

PRO
ഞാന്‍ വിശ്വസിക്കുന്നില്ല കൂട്ടുകാരി. അദ്ദേഹം വിചാരിച്ചതു പോലെ നമ്മുടെ യുവാക്കളുടെ വീര്യം ചോര്‍ന്നു പോയിരുന്നോ? ഇല്ല എന്നതിലെനിക്കു പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് മാത്രമല്ലേ, എന്‍റെ ഇടവകയിലെ യുവാക്കളുടെ വിവാഹം രഹസ്യമായി ഞാന്‍ നടത്തി കൊടുത്തിയത്. അതിലെനിക്ക് ഇന്നോളം ഒരു കുറ്റബോധവും തോന്നിയിട്ടില്ല.

ഒരു വൈകുന്നേരമായിരുന്നു ചക്രവര്‍ത്തിയുടെ ഭടന്മാര്‍ എന്നെ തേടിയെത്തിയത്. എന്തു കുറ്റമാണ് എന്‍റെ മേല്‍ ആരോപിതമായിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, നീയവരെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു എന്നു പറഞ്ഞ് എന്നെ ബലമായി പിടിച്ചു കെട്ടി.

പിന്നീട് തടവറയുടെ ഏകാന്തതയില്‍ സ്നേഹമെന്തെന്ന് ഞാനറിഞ്ഞത് നിന്നില്‍ നിന്നായിരുന്നു. പക്ഷേ, സ്‌നേഹിച്ചു തുടങ്ങിയപ്പോഴേക്കും നിന്നില്‍ നിന്നും എന്നെ വെട്ടിമാറ്റാന്‍ ക്ലോഡിയസ് തയ്യാറെടുത്തിരുന്നു. എന്‍റെ പ്രിയേ, ക്ലോഡിയസ് ചക്രവര്‍ത്തിയുടെ വാള്‍ എന്‍റെ ശിരസ്സിനെ വെട്ടിനീക്കുമ്പോള്‍‍, ചിന്തുന്ന രക്തത്തുള്ളികള്‍ നിനക്കുള്ളതാണ്, കാരണം അതു മാത്രമേ എനിക്കു നിനക്കായി നല്‍കാനുള്ളു.

എന്‍റെ സ്‌നേഹത്തിന് മറുപടിയായി നീ തന്ന ആത്മാര്‍ത്ഥയ്ക്ക്, നിഷ്‌കളങ്കമായ സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. എന്‍റെ, കൂട്ടുകാരി ഇനി നമുക്ക് സ്‌നേഹം മാത്രം പൂത്തുലയുന്ന സുന്ദര സ്വര്‍ഗത്തില്‍ വെച്ച് കാണാം. അന്ന് ഒരു ചക്രവര്‍ത്തിയുടെ വാളു പോലും നമുക്ക് നേരെ ഉയരില്ല.

പ്രണയം തുളുമ്പിനില്‍ക്കുന്ന ആ പറുദീസായില്‍ നിന്‍റെ വരവിനായി ഞാന്‍ കാത്തിരിക്കും. ക്ലോഡിയസ് ചക്രവര്‍ത്തിയുടെ കൊലക്കളത്തിലേക്ക് പോകുന്നതിനു മുന്‍പ് എനിക്ക് ഈ കുറിപ്പ് മാത്രമേ നല്‍കാനുള്ളു.

സ്‌നേഹപൂര്‍വം
സ്വന്തം വാലന്‍റൈന്‍

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

വെരിക്കോസ് വെയിന്‍: കാരണങ്ങളും ചികിത്സയും

പൈല്‍സ് ഉള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആര്‍ത്തവ വേദനയ്ക്ക് പരിഹാരം വീട്ടില്‍ തന്നെ

Baby names meaning the Sun: കുട്ടികൾക്കിടാൻ പറ്റിയ സൂര്യൻ എന്നർത്ഥം വരുന്ന മികച്ച പേരുകൾ

അമിത രോമവളര്‍ച്ചയോ, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Show comments