Webdunia - Bharat's app for daily news and videos

Install App

കുടുംബത്തില്‍ സന്തോഷം വേണോ? അടുക്കളയെ ആദ്യം ശ്രദ്ധിക്കൂ...!

Webdunia
വെള്ളി, 23 ജൂണ്‍ 2017 (16:31 IST)
ആധുനിക യുഗത്തില്‍ സ്ഥലത്തിനും സമയത്തിനും പരിധിയും പരിമിതികളും ധാരാളമാണ്. എന്നാല്‍, ഈ കുറവുകള്‍ ഗൃഹ നിര്‍മ്മാണത്തിനെ ബാധിച്ചാല്‍ സുഖമുള്ള ജീവിതത്തെ നാം തന്നെ നിഷേധിക്കുകയായിരിക്കും. 
 
വീട് വയ്ക്കുമ്പോള്‍ അടുക്കള സൌകര്യമുള്ളത് ആയിരിക്കുന്നതിനൊപ്പം വാസ്തു ശാസ്ത്രത്തെ അനുകൂലിക്കുന്നതും ആയിരിക്കാ‍ന്‍ ശ്രദ്ധിക്കണം. ഇതില്‍ അടുക്കളയുടെ സ്ഥാനമാണ് ഏറ്റവും പ്രധാനം.
 
വീടിന്‍റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ചത്. ഇത് അഗ്നിദേവന്‍റെ ദിക്കായതിനാലാണിത്. വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളയ്ക്ക് അനുയോജ്യമാണെന്ന് വാസ്തു ശാസ്ത്രകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നു. അടുക്കളയില്‍ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് പാചകം ചെയ്യാനുള്ള സൌകര്യം ഒരുക്കുകയും വേണം.
 
അടുക്കള തെക്ക് പടിഞ്ഞാറ് നിര്‍മ്മിച്ചാല്‍ അത് വാസ്തുപുരുഷന് ദോഷകരമായും വടക്ക് കിഴക്ക് ആയാല്‍ അത് കുടുംബത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നുമാണ് വാസ്തുവിദ്യാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചുരുക്കി പറഞ്ഞാല്‍, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളില്‍ മാത്രമാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ അടുക്കള നിര്‍മ്മിക്കേണ്ടത്.
 
അടുക്കളയുടെ വാതില്‍ കിഴക്ക്, വടക്ക് കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യ സാമഗ്രികള്‍ വയ്ക്കാന്‍ തെക്ക് അല്ലെങ്കില്‍ വടക്ക് ദിക്കാണ് നല്ലത്.
 
പാചകം ചെയ്യുന്ന സ്ഥലം വീടിന്‍റെ പ്രധാന ഭിത്തികളോട് ചേര്‍ന്നാവരുത്. പാചകം ചെയ്യുന്ന സ്ഥലത്തിന് തൊട്ട് മുകളിലായി ഷെല്‍ഫുകള്‍ വയ്ക്കുന്നതും വാസ്തുശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല. 
 
ഫ്രിഡ്ജ് വടക്ക് പടിഞ്ഞാറ് മൂലയില്‍ വയ്ക്കുന്നതാണ് ഉത്തമം. ഗ്യാസ് സ്റ്റൌ വയ്ക്കാന്‍ ഏറ്റവും അനുയോജ്യം അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ്. അവന്‍, മറ്റ് ഹീറ്ററുകള്‍ തുടങ്ങിയവ വയ്ക്കാനും ഈ ദിക്ക് തന്നെയാണ് ഉത്തമം.
 
വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ വടക്ക് കിഴക്ക് മൂലയാണ് ഏറ്റവും ഉത്തമം. അതേപോലെ, സിങ്ക് അടുക്കളയുടെ വടക്ക് ഭാഗത്തായിരിക്കണമെന്നും വാസ്തു ശാസ്ത്രകാരന്‍‌മാര്‍ ഉപദേശിക്കുന്നു.
 
അടുക്കളയ്ക്ക് വെള്ളയോ കറുപ്പോ നിറം നല്‍കുന്നത് അനുയോജ്യമല്ല. മഞ്ഞ, ഓറഞ്ച്, റോസ്, ചോക്കളേറ്റ് എന്നീ നിറങ്ങള്‍ അടുക്കളയ്ക്ക് അനുയോജ്യമാണ്. 
 
വാസ്തു ശാസ്ത്രപരമായി ഭക്ഷണ മുറിക്കും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. വാസ്തു അനുസരിച്ച് ഭക്ഷണ മുറിയും ഊണ് മേശയും ക്രമീകരിക്കുന്നത് ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ശരിയായി സ്വാംശീകരിക്കാന്‍ സഹായിക്കും. ഇനിപറയുന്ന കാര്യങ്ങള്‍ ഭക്ഷണ മുറിയില്‍ ആരോഗ്യകരമായ ഊര്‍ജ്ജത്തെ നിലനിര്‍ത്തും.
 
വീടിന് പടിഞ്ഞാറ് ഭാഗത്ത് വേണം ഭക്ഷണ മുറി നിര്‍മ്മിക്കേണ്ടത്. ഭക്ഷണ മുറിയും അടുക്കളയും അടുത്തും ഒരേ തറനിരപ്പിലും ആയിരിക്കാനും നിഷ്കര്‍ഷ വേണം. ഭക്ഷണ മുറിയും ഭക്ഷണ മേശയും സമചതുരം അല്ലെങ്കില്‍ ദീര്‍ഘ ചതുരാകൃതിയില്‍ ആയിരിക്കുന്നതാണ് ഉത്തമം. ഭിത്തിക്ക് പിങ്ക് അല്ലെങ്കില്‍ ഓറഞ്ച് നിറം നല്‍കുന്നതാണ് ഉത്തമം.
 
ഭക്ഷണമേശ ഒരിക്കലും ഭിത്തിയോട് ചേര്‍ത്തിടരുത്. ഫ്രിഡ്ജ് തെക്ക് കിഴക്ക് ഭാഗത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക. വാഷ്‌ബേസിന്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്ത് ആയിരിക്കാനും ശ്രദ്ധിക്കണം. ഗൃഹനാഥന് അല്ലെങ്കില്‍ ഏറ്റവും മുതിര്‍ന്ന മകന് ഭക്ഷണ മേശയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഉത്തമ സ്ഥാനം.

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

അടുത്ത ലേഖനം
Show comments