Webdunia - Bharat's app for daily news and videos

Install App

പണം സൂക്ഷിക്കേണ്ട അലമാര വീട്ടിനുള്ളില്‍ എവിടെ വയ്ക്കണം?

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (14:34 IST)
വാസ്തു ശാസ്ത്രപരമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീട് നിര്‍മ്മിക്കുന്നതിലൂടെ ഐശ്വര്യവും സമാധാനവും കളിയാടുന്നതിന് പുറമേ സാമ്പത്തികമായും ഏറെ ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ട്. വീട് നിര്‍മ്മിക്കുന്നതില്‍ മാത്രമല്ല വാസ്തു നോക്കുന്നത്. വീട്ടിലെ പൂജാമുറി, അടുക്കള, കിണറ് കുഴിക്കുന്നത് എന്നിങ്ങനെയുള്ളവക്കെല്ലാം വാസ്തു നോക്കുന്നത് വളരെ നല്ലതാണ്. 
 
വീട് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ മുഖഭാഗം ശരിയായ ദിക്കിലേക്കല്ലെങ്കില്‍ അത് കുടുംബാന്തരീക്ഷത്തെ പോലും ബാധിക്കും. കിഴക്കും വടക്കുമാണ് ഐശ്വര്യം കുടികൊള്ളുന്നത്. അതുകൊണ്ട് തന്നെ ഈ ദിക്കുകളില്‍ വീടിന്റെ മുഖഭാഗം വരുന്നതാണ് നല്ലത്.  
 
വീടിന്റെ വാതിലുകളുടെയും ജനാലകളുടെയും എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആകുന്നതാണ് ഉത്തമം. വാസ്തു ശാസ്ത്ര പ്രകാരം വീട് പണിയുന്നതിലൂടെ താമസക്കാരുടെ ഊര്‍ജ്ജ നിലയും പ്രാപഞ്ചിക ഊര്‍ജ്ജവും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് വീട്ടില്‍ ഐശ്വര്യം ഉണ്ടാകും.
 
വീട്ടില്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ലോക്കറും അലമാരയും സ്ഥാപിക്കുന്നതാണ് നല്ലതെന്ന് വാസ്തു പറയുന്നു. പക്ഷേ ഇവ വടക്ക് ദിശയില്‍ തുറക്കുന്ന രീതിയിലായിരിക്കണം. ഉത്തര കുബേരയുടെ നിര്‍ദ്ദേശപ്രകാരം വടക്ക് ഭാഗത്ത് ലോക്കര്‍ തുറക്കുന്നതിനാല്‍ പണം വന്നുചേരുമെന്നും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments