Webdunia - Bharat's app for daily news and videos

Install App

ഇരുനില വീട് പണിയുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ...

ഇരുനില വീട് പണിയുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ...

Webdunia
ശനി, 7 ജൂലൈ 2018 (14:19 IST)
വീട് നിർമ്മിക്കുന്നതിന് മുമ്പ് നാം പ്രധാനമായും അറിഞ്ഞിരിക്കേണ്ടതാണ് വാസ്‌തു. വാസ്‌തു ശാസ്‌ത്രപ്രകാരം പണിപൂർത്തിയാക്കാത്ത വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് പലവിധ മാനസിക- ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പൊതുവെ പറയപ്പെടുന്നത്.  അതേസമയം, വാസ്‌തു ശാസ്‌ത്ര പ്രകാരം പണികഴിപ്പിച്ച വീടുകളിൽ താമസിക്കുന്നവർക്ക് പലതരത്തിലുള്ള ഉയർച്ചകളും സന്തോഷപൂർണ്ണമായ ജീവിതവും ഉണ്ടാകുമെന്നും പറയപ്പെടുന്നു.
 
താമസിക്കുന്നതിനായി വീട് പണിയുമ്പോൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഇരുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് വാസ്‌തുവിൽ നാം അറിഞ്ഞിരിക്കേണ്ടതായ പ്രധാന കാര്യങ്ങളിതാ:
 
ഇരു‌നില കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും വടക്ക്, കിഴക്ക് വശങ്ങളിലായിരിക്കണം. താഴത്തെ നിലയിലെ വാതിലുകളുടെയും ജനലുകളുടെയും എണ്ണം മുകളിലത്തെ നിലയിൽ നിന്നും വ്യത്യാസമായിരിക്കണം. താഴത്തെ നിലയിലുള്ളതിനെ അപേക്ഷിച്ച് മുകളിൽ കുറവായിരിക്കുന്നതാണ് ഉത്തമം.
 
അതുപോലെ തന്നെ താഴത്തെ നിലയുടെ അതേ ചതുരശ്ര അളവിൽ മുകളിലെ നില നിർമ്മിക്കരുത്. മുകൾ നില നിർമ്മിക്കാൻ മൊത്തം വിസ്‌തീർണ്ണത്തിന്റെ ഒരു ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിൽ തെക്ക് പടിഞ്ഞാറ് ദിക്കാണ് ഉത്തമം. വടക്ക് കിഴക്ക് ദിശ ദേഹാസ്വാസ്ഥ്യങ്ങൾക്ക് കാരണമാകുമെന്ന് വാസ്‌തു പറയുന്നു.
 
അടുത്തതായി ശ്രദ്ധിക്കേണ്ടത് ബാൽക്കണിയുടെ കര്യമാണ്. വടക്ക്, വടക്ക് കിഴക്ക്, കിഴക്ക് ദിശകളിൽ ബാൽക്കണി നിർമ്മിക്കുന്നതാണ് ഉത്തമം. കിടപ്പുമുറിയും പഠനമുറിയും മുകളിൽ നിലകളിൽ സജ്ജമാക്കുന്നതും ഉത്തമമാണ്. മുകൾ നിലകളിലെ ഭിത്തികളുടെ ഉയരം താഴത്തേതിനേക്കാൾ കുറവായിരിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുത്ത ലേഖനം
Show comments