വാസ്തു നോക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചോളൂ...

വാസ്തു നോക്കുന്നവരാണോ നിങ്ങള്‍?

Webdunia
ചൊവ്വ, 18 ജൂലൈ 2017 (15:04 IST)
ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും സമാധനവും  കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, എത്ര ശ്രമിച്ചിട്ടും വീട്ടില്‍ സമ്പത്ത് നിലനില്‍ക്കുന്നില്ല എന്ന പരാതിയുള്ളവരാണ് ഭൂരിഭാഗവും. വാസ്‌തുവിന്റെ പ്രശ്‌നമടക്കമുള്ളവ ഇതിന് കാരണമായി തീരുന്നുണ്ട്. വീട്ടിലെ അടുക്കള മുതല്‍ കിണറിന് വരെ വസ്തു നോക്കുന്ന നിങ്ങള്‍ വീട്ടിലെ വൈദ്യുത ഉപകരണത്തിന്റെ സ്ഥാനത്തിന് വാസ്തു നോക്കാറുണ്ട്? 
 
വാസ്തു ശാസ്ത്ര പ്രകാരം ഭാരം കുറവുള്ള  വൈദ്യുത ഉപകരണങ്ങള്‍ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വെയ്ക്കണം. അല്ലെങ്കില്‍ കുടുംബത്തില്‍ ആരോഗ്യപരമായി പല പ്രശങ്ങളും ഉണ്ടാകും. ഇതിന് വിപരീതമായി വേണം ജനറേറ്ററും ട്രാൻസ്ഫോർമറുകളും ഇൻവെർട്ടറും പോലെയുള്ള ഉപകരണങ്ങള്‍ വെയ്ക്കാന്‍. അതായത് തെക്കു പടിഞ്ഞാറൻ ദിശകളില്‍. 
 
നിരന്തരം ചൂടു ഉത്പാദിപ്പിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍  കിഴക്ക് ദിശയുടെ മധ്യഭാഗത്തേക്കോ തെക്ക് ദിശ മദ്ധ്യഭാഗത്തേക്കോ വെയ്ക്കാം. അതുപോലെ, ടെലിവിഷൻ, കമ്പ്യൂട്ടർ, റൂം ഹീറ്റർ, ഹീറ്റ് കോവൻറ്റർ, ഗെയ്സർ, മെയിൻമീറ്റർ മുതലായവ വീടിന്റെ തെക്ക് ഭാഗത്ത് വരുന്നതാണ് ഏറെ ഉത്തമം.
 
അതുപോലെ അടുക്കളയില്‍ പാചകം ചെയ്യുന്ന സ്ഥലം വീടിന്‍റെ പ്രധാന ഭിത്തികളോട് ചേര്‍ന്നാവരുത്. പാചകം ചെയ്യുന്ന സ്ഥലത്തിന് തൊട്ട് മുകളിലായി ഷെല്‍ഫുകള്‍ വയ്ക്കുന്നതും വാസ്തുശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല. 
ഫ്രിഡ്ജ് വടക്ക് പടിഞ്ഞാറ് മൂലയില്‍ വയ്ക്കുന്നതാണ് ഉത്തമം. ഗ്യാസ് സ്റ്റൌവ്വ് വയ്ക്കാന്‍ ഏറ്റവും അനുയോജ്യം അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ്. അവന്‍, മറ്റ് ഹീറ്ററുകള്‍ തുടങ്ങിയവ വയ്ക്കാനും ഈ ദിക്ക് തന്നെയാണ് ഉത്തമം. വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ വടക്ക് കിഴക്ക് മൂലയാണ് ഏറ്റവും ഉത്തമം. 

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടവം രാശിക്കാർക്ക് 2026: അവസരങ്ങളും ജാഗ്രതയും കൈകോർക്കുന്ന വർഷം

തുലാം രാശിക്കാർക്ക് 2026: മാറ്റങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും വർഷം

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

അടുത്ത ലേഖനം
Show comments