Webdunia - Bharat's app for daily news and videos

Install App

വാസ്തു നോക്കി വീടു വാങ്ങൂ... വീട്ടിൽ സമാധാനം തനിയെ വരും !

വാസ്തു, ഇക്കാര്യങ്ങള്‍ അറിയണം

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (13:33 IST)
നമുക്ക് ഏറ്റവും സുഖം നല്കുന്ന ഇടവും, അതുപോലെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തും നമ്മുടെ വീടായിരിക്കും. ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കൈവരുത്താന്‍ വാസ്തു ശാസ്ത്ര വിധികള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. പുതിയ ഒരു വീട് വാങ്ങുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില വാസ്തു വിധികള്‍ ഉണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
നമ്മുടെ വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്ക് തുറക്കുന്ന രീതിയിലല്ലെന്ന് ഉറപ്പുവരുത്തണം. അതായത് പ്രധാനവാതിലില്‍ നിഴല്‍ വീഴാത്ത തരത്തിലായിരിക്കണം വീടിന്റെ നിര്‍മ്മാണം. രണ്ട് നിലകളുള്ള വീടാണ് വാങ്ങുന്നതെങ്കില്‍ താഴത്തെ നിലയിലുള്ള വാതിലുകളുടെയും ജനാലകളുടെയും എണ്ണം മുകളിലത്തെ നിലയിലുള്ളവയുടെ എണ്ണത്തെക്കാള്‍ കൂടിയിരിക്കണം.
 
അതുപോലെ വീടിന്റെ വടക്കു കിഴക്ക് മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. വീടിനു മുന്നില്‍ പാഴ്‌വസ്തുക്കള്‍ കൂട്ടിയിടുകയോ ഉപയോഗയോഗ്യമല്ലാത്ത വസ്തുക്കള്‍ വീടിനുള്ളില്‍ സൂക്ഷിക്കുകയോ ചെയ്യരുത്ബീമിനു താഴെ കിടക്ക സ്ഥാപിക്കരുത്. ടോയ്‌ലറ്റ്, അടുക്കള, പൂജാമുറി എന്നിവ ഒരിക്കലും അടുത്തടുത്തായി നിര്‍മ്മിക്കരുത്. അതുപോലെ സ്റ്റെയര്‍‌കെയ്സിനു താഴെ പൂജാമുറിയും ടോയ്‌ലറ്റും പാടില്ലെന്ന കാര്യവും ശ്രദ്ധിക്കണം.
 
പ്രധാന വാതിലില്‍ നിന്നാല്‍ കാണുന്ന വിധത്തിലാവരുത് അടുക്കള. അടുക്കളയുടെ വടക്ക് കിഴക്ക് ഭാഗത്ത് കണ്ണാടി, വാഷ്‌ബെയ്സിന്‍, സിങ്ക് എന്നിവ സ്ഥാപിക്കുന്നത് വളരെ നല്ലതാണ്. മുതിര്‍ന്ന ആളുകള്‍ക്ക് വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറി നല്‍കുന്നതാണ് ഉത്തമം. വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിനെ അഭിമുഖീകരിച്ചു വേണം പഠന സമയത്ത് കുട്ടികള്‍ ഇരിക്കേണ്ടത് .
 
തെക്ക് പടിഞ്ഞാറ് ഭാഗത്തു നിന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് വീടിന്റെ ഉയരം ക്രമമായി കുറഞ്ഞു വരണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ മതിലിന്റെ ഉയരവും തെക്ക് പടിഞ്ഞാറ് മൂലയില്‍ ഉയര്‍ന്നിരിക്കണം. അതോടൊപ്പം വീട് നിര്‍മ്മിക്കുന്ന ഭൂമിയുടെ മധ്യഭാഗത്ത് ഒരുകാരണവശാലും കിണര്‍ കുഴിക്കരുതെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‍.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments