Webdunia - Bharat's app for daily news and videos

Install App

വലതുകാല്‍ വച്ച് വീട്ടിലേക്ക് കയറണമെന്ന് ഓര്‍ക്കും, പക്ഷേ നമ്മളറിയാതെ ഇടതുകാല്‍ വച്ച് പ്രവേശിക്കും!

Webdunia
വ്യാഴം, 5 ഏപ്രില്‍ 2018 (14:56 IST)
വീട്ടിലെ താമസം മംഗളകരമാകണമെങ്കില്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് വിശ്വാസം. പുതിയ വീട്ടിലോ അല്ലെങ്കില്‍ വാടക വീട്ടിലോ താമസം തുടങ്ങുമ്പോള്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് ആചാര്യന്‍‌മാര്‍ ഉപദേശിക്കുന്നത്. 
 
പലപ്പോഴും നമ്മുടെ അജ്ഞത മൂലം നാം ഇടതുകാല്‍ വച്ചായിരിക്കും ഗൃഹത്തിലേക്ക് ആദ്യമായി കയറിച്ചെല്ലുന്നത്. ഇതിനുള്ള കാരണം, വലതുകാല്‍ ചവിട്ടണമെന്ന ഉപദേശം നമ്മള്‍ തെറ്റായി മനസ്സിലാക്കുന്നതാണ്.
 
അതായത്, ഗൃഹപ്രവേശമായിരുന്നാലും നവവധുവും വരനും വീട്ടിലേക്ക് കടക്കുമ്പോഴായാലും മിക്കപ്പോഴും വീടിന്റെ പടിയിലായിരിക്കും വലതുകാല്‍ ചവിട്ടി കയറുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് ഇടതു പാദം ചവിട്ടിയാണെന്ന കാര്യം നാം പരിഗണിക്കാതെയും പോകുന്നു.
 
ഇത്തരം തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാതിലിനോട് അടുത്ത പടിയില്‍ ഇടതു പാദം ചവിട്ടി വലതു പാദം അകത്തേക്ക് വച്ച് വേണം ഗൃഹപ്രവേശം നടത്തേണ്ടതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേതു സംക്രമണം 2025: കര്‍ക്കിടകം, ചിങ്ങം, മകരം രാശിക്കാരുടെ ഫലങ്ങള്‍

ഇനിയുള്ള 138 ദിവസം ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവരാണോ നിങ്ങള്‍, ഈ വര്‍ഷം നിങ്ങളുടേതാണ്!

പെട്ടെന്ന് ദേഷ്യം വരുന്ന രാശിക്കാര്‍; നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments