Webdunia - Bharat's app for daily news and videos

Install App

വീടിന്‍റെ കിഴക്കു ഭാഗത്ത് ഇലഞ്ഞി പൂത്തുലയട്ടെ, പടിഞ്ഞാറ്‌ അരയാലില്‍ കാറ്റുവീശട്ടെ!

Webdunia
ബുധന്‍, 30 മെയ് 2018 (14:25 IST)
വീടിനു ചുറ്റും മരങ്ങള്‍ വയ്ക്കുന്നത് ഒരു നല്ല കാര്യമാണ്. നല്ല തണലും തണുപ്പും വീടിനും പരിസരത്തിനുമേകാന്‍ വൃക്ഷങ്ങള്‍ക്കാവും. ഇവ ഐശ്വര്യം വര്‍ഷിക്കുന്ന വൃക്ഷങ്ങളും ചെടികളുമാണെങ്കിലോ? അങ്ങനെയും ഒരു സംഗതിയുണ്ട്. വീടിനു ചുറ്റും മരങ്ങളുള്ളത് വീടിനും കുടുംബത്തിനും ഐശ്വര്യം നല്‍കും. അതേസമയം അസ്ഥാനത്തു നില്‍കുന്ന മരങ്ങള്‍ വീടിനു ദോഷം ചെയ്യുകയും ചെയ്യും. 
 
വീടിന് ഏതു വശത്ത് ഏതെല്ലാം മരങ്ങള്‍ നില്‍ക്കുന്നു എന്നത് പ്രധാനമാണ്. വീടിന്റെ കിഴക്കു ഭാഗത്ത് ഇലഞ്ഞിയും പേരാലും ഉത്തമമാണ്. തെക്കു ഭാഗത്താകട്ടെ അത്തിമരവും പുളിയും. പടിഞ്ഞാറ് ദിശയില്‍ അരയാല്‍ ഐശ്വര്യമാണ്. വടക്കാകട്ടെ നാകമരവും ഇത്തിയുമാണ് നല്ലത്. 
 
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, വീടിന്‍റെ തൊട്ടടുത്ത് വീടിനേക്കാള്‍ ഉയരത്തിലുള്ള മരങ്ങള്‍ ദോഷകരമാണ്. ഇവ മുറിച്ചുമാറ്റുന്നതാണ് ഉത്തമം. ഉയരമുള്ള മരം വീടിനരികെ നിന്നും അതിന്‍റെ ഇരട്ടി ദൂരത്താണ് നില്‍കുന്നതെങ്കില്‍ ദോഷകരമല്ല.
 
പാലുള്ള ഉതളം, കടലാവണക്ക് എന്നിവ കൊണ്ട് വീടിന് വേലി തീര്‍ക്കുന്നതും ദോഷകരമാണ്. ഇത് കുടുംബത്തിന്റെ ധനസ്ഥിതിയെ മോശമായി ബാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments