Webdunia - Bharat's app for daily news and videos

Install App

വീട്ടില്‍ പൂജാമുറി ഒരുക്കണോ ? എങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം !

വീടുകളില്‍ പൂജാമുറി ഒരുക്കുമ്പോള്‍ വാസ്തു നോക്കേണ്ടത് അത്യാവശ്യം

Webdunia
ശനി, 8 ഏപ്രില്‍ 2017 (13:49 IST)
‘വസ് ’ എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ‘ വാസ്തു ‘ എന്ന പദം ഉണ്ടായത്. വസ് എന്ന പദത്തിന് താമസിക്കുക അല്ലെങ്കില്‍ വസിക്കുക എന്നൊക്കെയുള്ള അര്‍ത്ഥമാണുള്ളത്. ഭവന നിര്‍മ്മാണത്തിന് യോഗ്യമായ ഭൂമി എന്നാണ് വാസ്തു എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വാസ്തുവിന്റെ വൈദികനിയമങ്ങള്‍ക്കനുസൃതമായി ഗൃഹോപകരണങ്ങളും മുറികളും മറ്റും ക്രമീകരിക്കുന്ന കലയാണ്‌ വാസ്തു ശാസ്ത്രം.
 
വീടു നിര്‍മാണത്തില്‍ പൂജാമുറിക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരുണ്ട്. എന്നാല്‍, അതിന്റെ സ്ഥാനം സംബന്ധിച്ച് വ്യവസ്ഥകള്‍ പാലിക്കാതെയാണ് പലരും വീടു നിര്‍മിക്കുന്നത്. വീടുപണിയുടെ അവസാന ഘട്ടമാവുമ്പോഴേക്കും പടിക്കെട്ടിനു താഴെയോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള സ്ഥലത്ത് പൂജാമുറി നിര്‍മ്മിച്ചുകളയാം എന്നാണ് പലരും കരുതുന്നത്. വീടിൻറെ വടക്കു കിഴക്കേ കോണിലോ തെക്കു പടിഞ്ഞാറേ കോണിലോ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലോ ആണ് പൂജാമുറിക്കു സ്ഥാനം നല്‍കേണ്ടത്.
 
നാലുകെട്ടിലാണെങ്കിൽ പൂജാമുറിയുടെ സ്ഥാനം വടക്കിനിയിലോ കിഴക്കിനിയിലോ ആവുന്നത് അഭികാമ്യമാണ്.
വെൻറിലേഷനുണ്ടെങ്കിൽ ഹൌസിംഗ് കോളനികളിലെയും മറ്റും ആരാധനാസ്ഥലം മധ്യത്തിലാവുന്നതും നല്ലതാണ്. ഈ ഭാഗത്തെ ബ്രഹ്മ സ്ഥാനമെന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നിരുന്നാലും, വീടുകളില്‍ വടക്ക് കിഴക്ക് മൂല തന്നെയാണ് പൂജകള്‍ക്ക് നല്ലത്. വടക്ക് കിഴക്ക് ദിക്കിനെ പ്രതിനിധാനം ചെയ്യുന്നത് പരമേശ്വരനാണെന്ന പ്രത്യേകത കൂടിയുണ്ട്. 
 
പൂജാമുറിയുടെ വാതിലും ജനലും നിര്‍മിക്കുന്നതിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. രണ്ടു പാളികളിലുള്ളതായിരിക്കണം വാതില്‍. വടക്ക് കിഴക്ക് ദിക്കിലേക്കായാണ് വാതിലും ജനലും തുറക്കേണ്ടത്. അതുപോലെ വാതില്‍പ്പടിയും നിര്‍ബന്ധമാണ്. പിരമിഡ് രൂപത്തിലായിരിക്കണം പൂജാമുരിയുടെ മേല്‍ക്കൂര നിര്‍മ്മിക്കേണ്ടത്. പൂജാമുറി പടിക്കെട്ടുകള്‍ക്ക് അടിയിലോ ഗോവണിക്കു താഴെയോ ആവരുത്. കുളിമുറി, കക്കൂസ് എന്നിവ ഒരിക്കലും പൂജമുറിക്ക് മുകളിലോ അടിയിലോ അടുത്തോ ആവരുതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്.
 
വടക്കുകിഴക്കും കിഴക്കും ഉള്ള പൂജാമുറിയിൽ പടിഞ്ഞാറു ദർശനമായാണ് ആരാധനാമൂർത്തികളുടെ ചിത്രങ്ങൾ, വിഗ്രഹങ്ങൾ എന്നിവ വക്കേണ്ടത്. തെക്കുപടിഞ്ഞാറും പടിഞ്ഞാറുമായാണ് പൂജാമുറിയെങ്കില്‍ ഇവയെല്ലാം കിഴക്കുദർശനമായും വക്കാവുന്നതാണ്. അതുപോലെ രണ്ടു തിരിയിട്ട് വേണം വിളക്കുകൊളുത്താന്‍ എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തെക്ക് കിഴക്ക് മൂലയിലായിരിക്കണം കര്‍പ്പൂരം കത്തിക്കുന്നതും ഹോമകുണ്ഡം സ്ഥപിക്കുന്നതും.

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കും

ഇവര്‍ ശാന്തരാണ്, പ്രതികാരദാഹികളും!

Aquarius Horoscope 2025: കുംഭം രാശിക്കാരുടെ ആരോഗ്യ നില മെച്ചം,ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്

അടുത്ത ലേഖനം
Show comments