Webdunia - Bharat's app for daily news and videos

Install App

ഭക്ഷണമുറിയും ഭക്ഷണമേശയും സമചതുരത്തിൽ അല്ലേ? നഷ്ടമാവുക സമ്പത്ത് മാത്രമല്ല ആരോഗ്യവും!

പഞ്ചഭുതങ്ങളിൽ അധിഷ്ഠിതമായ വാസ്തു; ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യവും സമ്പത്തും നഷ്ടമാകും

Webdunia
ചൊവ്വ, 2 മെയ് 2017 (09:52 IST)
വേദകാല നിര്‍മ്മാണ ശാസ്ത്രമായ വാസ്തു, ഭൂമി, ആകാശം, വായു, അഗ്നി, ജലം എന്നീ പഞ്ച ഭൂതങ്ങളില്‍ അധിഷ്ഠിതമാണ്. ഈ പഞ്ചഭൂതങ്ങളുടെ സമരസത്തിലൂടെ ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുകയാണ് വാസ്തുവിന്റെ പ്രധാന ലക്ഷ്യം.
 
ഭക്ഷണം എവിടെ വേണമെങ്കിലും ഇരുന്ന് കഴിച്ചാല്‍ പോരെ? എന്തിനാണ് ഭക്ഷണ മുറിയുടെയും ഊണ് മേശയുടെമൊക്കെ സ്ഥാ‍നം നോക്കുന്നത് എന്ന് ചിലരെങ്കിലും മനോഗതം നടത്തിയേക്കാം. എന്നാല്‍, ഒന്നറിയുക, വാസ്തു ശാസ്ത്രപരമായി ഭക്ഷണ മുറിക്കും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇത് ആരോഗ്യപരമായും സാമ്പത്തികപരമായും ഒരുപാട് ഗുണങ്ങൾ ചെയ്യുന്നുണ്ട്.
 
വാസ്തു അനുസരിച്ച് ഭക്ഷണ മുറിയും ഊൺമേശയും ക്രമീകരിക്കുന്നത് ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ശരിയായി സ്വാംശീകരിക്കാന്‍ സഹായിക്കും. ഇനിപറയുന്ന കാര്യങ്ങള്‍ ഭക്ഷണ മുറിയില്‍ ആരോഗ്യകരമായ ഊര്‍ജ്ജത്തെ നിലനിര്‍ത്തും. വീടിന് പടിഞ്ഞാറ് ഭാഗത്ത് വേണം ഭക്ഷണ മുറി നിര്‍മ്മിക്കേണ്ടത്. ഭക്ഷണ മുറിയും അടുക്കളയും അടുത്ത് അടുത്തും ഒരേ തറനിരപ്പിലും ആയിരിക്കാനും നിഷ്ക്കര്‍ഷ വേണം.
 
ഭക്ഷണ മുറിയും ഭക്ഷണ മേശയും സമചതുരം അല്ലെങ്കില്‍ ദീര്‍ഘ ചതുരാകൃതിയില്‍ ആയിരിക്കുന്നതാണ് ഉത്തമം. ഭിത്തിക്ക് പിങ്ക് അല്ലെങ്കില്‍ ഓറഞ്ച് നിറം നല്‍കുന്നതാണ് ഉത്തമം. ഭക്ഷണ മേശ ഒരിക്കലും ഭിത്തിയോട് ചേര്‍ത്തിടരുത്. ഫ്രിഡ്ജ് തെക്ക് കിഴക്ക് ഭാഗത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക. വാഷ്‌ബേസിന്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്ത് ആയിരിക്കാനും ശ്രദ്ധിക്കണം.
 
ഗൃഹനാഥന് അല്ലെങ്കില്‍ ഏറ്റവും മുതിര്‍ന്ന മകന് ഭക്ഷണ മേശയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഉത്തമ സ്ഥാനം.

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

അടുത്ത ലേഖനം
Show comments