ഇഡലി ചില്ലി കഴിച്ചിട്ടുണ്ടോ ? ഒരുതവണ കഴിച്ചാൽ നാവിൽനിന്നും രുചി പോവില്ല !

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (20:10 IST)
ഇഡലി നമ്മുടെ പ്രധാനപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ് ഇഡലി. ഇത് ബാക്കിവന്നാൽ ഇനി കളയേണ്ട, പകരം രുചികരമായ ഇഡലി ചില്ലി തയ്യാറാക്കാം. 
 
ഇഡലി ചില്ലി തയ്യാറാക്കാൻ വേണ്ട ചേരുവകൾ 
 
ഇഡലി - അഞ്ചെണ്ണം 
പച്ചമുളക് - രണ്ടെണ്ണം നീളത്തിൽ കീറിയത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
മുളക്‌പൊടി - ഒരു ടീസ്പൂണ്‍
സവാള - രണ്ടെണ്ണം ചെതുരത്തിൽ അരിഞ്ഞത്
ക്യാപ്‌സിക്കം - ഉള്ളിലെ അരി കളഞ്ഞ് ചെതുരത്തിൽ അരിഞ്ഞത്
സോയാ സോസ് - രണ്ടര ടീസ്പൂണ്‍
റ്റൊമാറ്റൊ സോസ് - രണ്ടര ടീസ്പൂണ്‍
ചില്ലി സോസ് - ഒന്നര ടീസ്പൂണ്‍
കോണ്‍ ഫ്ലോര്‍ - അര കപ്പ്
അരിപൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
 
ചില്ലി ഇഡലി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം 
 
ആദ്യം തന്നെ ചെയ്യേണ്ടത് സോയസോസ്, മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അരിപ്പൊടി, കോൺഫ്ലോർ, ഉപ്പ്, എന്നിവ അൽ‌പം വെള്ളം ചെർത്ത് നന്നായി മിക്സ് ചെയ്ത് വക്കുക. ശേഷം ഇഡലി തയ്യാറാക്കിവച്ചിരിക്കുന്ന മിക്സിൽ മുക്കി വറുത്തെകൊരുക. പാനിൽനിന്നും അൽ‌പം എണ്ണമാത്രം ഒഴിച്ച് സവാള വഴറ്റുക. 

ഇതിലേക്ക് പച്ചമുളകും ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക. പച്ചമണം മാറിയാൽ ക്യാപ്സികം ചേർക്കാം. ക്യപ്സിക്കം ഒന്ന് വാടിക്കഴിഞ്ഞാൽ സോയാ സോസ്, ചില്ലി സോസ്, റ്റൊമാറ്റൊ സോസ് എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന ഇഡലികൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് അ‌ൽ‌പനേരംകൂടി വേവിക്കുക. ഇഡലി ചില്ലി തയ്യാർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

പഴങ്ങളും പച്ചക്കറികളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം; കാരണം കീടനാശിനികള്‍

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം? പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു

അടുത്ത ലേഖനം
Show comments