Webdunia - Bharat's app for daily news and videos

Install App

ബീഫിനെ വെല്ലുന്ന സോയ ഫ്രൈ തയാറാക്കാം, അതും മിനിറ്റുകള്‍ക്കുള്ളില്‍

കൊതിയൂ‍റുന്ന സോയ ഫ്രൈ തയാറാക്കാം, അതും മിനിറ്റുകള്‍ക്കുള്ളില്‍

Webdunia
വ്യാഴം, 23 മാര്‍ച്ച് 2017 (16:07 IST)
വളരെ എളുപ്പത്തില്‍ പാചകം ചെയ്യാന്‍ സാധിക്കുന്ന രുചികരമായ വിഭവമാണ് സോയാബീന്‍. ചെറിയ കൂട്ടുകള്‍ ഉപയോഗിച്ച് രുചികരമായി ഉണ്ടാക്കിയാല്‍ ഊണിനൊപ്പം ഫ്രൈ ആയി ഉപയോഗിക്കാവുന്ന ഒന്നുകൂടിയാണ് സോയാ അഥവാ വെജിറ്റബിള്‍ മീറ്റ്.

സോയ ഫ്രൈ തയാറാക്കുന്നതിനുള്ള ചേരുവകള്‍:-  

സോയ രണ്ടാക്കി നുറുക്കിയത്- 3 കപ്പ്.
ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത്‌ ഒന്നരക്കപ്പ്.
തേങ്ങ ചിരകിയത് അരക്കപ്പ്.
ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത്. അരച്ചത് ഒന്നര ടേബിൾസ്പൂൺ.
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ.
കുരുമുളക് പൊടി- മുക്കാൽ ടീസ്പൂൺ. മസാലപ്പൊടി- 3 നുള്ള്.
കറിവേപ്പില- 1 തണ്ട്.
വെളിച്ചെണ്ണ- 8 ടേബിൾസ്പൂൺ.
ഉപ്പ് ആവശ്യത്തിന്.

സോയ ഫ്രൈ തയാറാക്കുന്നത്:-

കഴുകിയെടുത്ത സോയയില്‍ കുറച്ച് ചൂടുവെള്ളമൊഴിച്ച് ഉപ്പിട്ട് വയ്‌ക്കണം. 10 മിനിറ്റ് ശേഷം സോയ പിഴിഞ്ഞെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചുവയ്‌ക്കുക.

ഫ്രൈ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച ശേഷം എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയശേഷം അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കണം. നന്നായി ചൂടായ ശേഷം അതിലേക്ക് ചുമന്നുള്ളി ചേര്‍ത്ത് ഉപ്പിടണം. ഇതിനുശേഷം സോയ ചേര്‍ത്ത് ഇളക്കുക.

ഇതിലേക്ക് കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് അതില്‍ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത ശേഷം അടപ്പ് വെച്ച് മൂടി വേവിക്കുക. വെള്ളം വലിഞ്ഞാല്‍ അതില്‍ കറിവേപ്പിലെയും കുറച്ച് വെളിച്ചെണ്ണയും ചെര്‍ത്ത് നല്ലതുപോലെ ഇളക്കുക.

തീ കുറച്ച് വേണം ഇനി എല്ലാം ചെയ്യാന്‍. വേവിച്ച് വെച്ചതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ബ്രൌണ്‍ ആകുന്നതുവരെ ഇളക്കുക. തുടര്‍ന്ന് 3 നുള്ള് മസാലപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കണം. ഇതോടെ സ്വാദിഷ്‌ടമായ സോയ ഫ്രൈ തയാറായി.

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

നഖത്തിൽ വെള്ളപാടുകൾ ഉണ്ടോ? പരിഹാരമുണ്ട്

രണ്ടുമാസമായിട്ടും ശിശുവിന് വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങള്‍ കിടക്കയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

നഖങ്ങളില്‍ വെള്ളനിറമുണ്ടോ, കാല്‍സ്യത്തിന്റെ കുറവാണ്

2008 നും 2017 നും ഇടയില്‍ ജനിച്ച 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഗ്യാസ്ട്രിക് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് പഠനം

അടുത്ത ലേഖനം
Show comments