Onam Sadhya: ഓണസദ്യ കഴിക്കേണ്ടത് എങ്ങനെ?

പിന്നീട് ചെറുപഴവും ചെറുതും വലുതുമായ രണ്ട് പപ്പടവും വിളമ്പും

രേണുക വേണു
ശനി, 14 സെപ്‌റ്റംബര്‍ 2024 (09:44 IST)
Onam Sadhya: വിഭവ സമൃദ്ധമായ സദ്യയാണ് ഓണത്തിന്റെ ശ്രദ്ധാകേന്ദ്രം. തിരുവോണ നാളില്‍ തൂശനിലയില്‍ ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് സദ്യ കഴിക്കേണ്ടത്. ഓണസദ്യ കഴിക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്. 
 
ഇലയുടെ ഇടത്തേ അറ്റത്ത് ആദ്യം ഉപ്പേരി വിളമ്പണം. കായ വറുത്തത്, ചേമ്പ് വറുത്തത്, ശര്‍ക്കര ഉപ്പേരി എന്നിവയാണ് ആദ്യം ഇലയുടെ ഇടതുവശത്ത് വിളമ്പേണ്ടത്. ഉപ്പ് ആവശ്യമുള്ളവര്‍ക്ക് അതും വിളമ്പാം.

തുടര്‍ന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും. ഇലയുടെ വലത്തെ അറ്റത്ത് അറ്റത്തായി അവിയല്‍ വിളമ്പും. അതിനു അടുത്തായി തോരന്‍, കിച്ചടി, പച്ചടി എന്നിവ വിളമ്പും. തുടര്‍ന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. ഇതു കഴിഞ്ഞാണ് ചോറ് വിളമ്പുക. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാല്‍ സാമ്പാര്‍ കൂട്ടി ചോറു കഴിക്കാം. ചോറ് കഴിച്ച് പകുതിയാകുമ്പോള്‍ ആണ് പലയിടത്തും പുളിശേരിയും കാളനും വിളമ്പുക. 
 
ചോറിന് ശേഷമാണ് പായസം വിളമ്പേണ്ടത്. ആദ്യം അടപ്രഥമന്‍ പിന്നീട് പഴപ്രഥമന്‍, കടലപ്രഥമന്‍ തുടങ്ങി പായസങ്ങള്‍ വിളമ്പാം. പഴം പുഴുങ്ങിയതും ഓണസദ്യയില്‍ വിളമ്പാറുണ്ട്.

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സവാള മുറിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ?

ബിരിയാണി അമിതമായാല്‍ ശരീരത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തെല്ലാം?

രക്ഷിതാക്കള്‍ പുകവലിക്കുന്നത് കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് കാരണമാകും: ലോകാരോഗ്യ സംഘടന

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

അടുത്ത ലേഖനം
Show comments