സര്‍വ്വ വിഘ്നങ്ങളും ഇല്ലാതാക്കുന്ന ഗണപതി ഏവരുടെയും പ്രിയ ദേവനാണ്. ഗപതിയെ സ്മരിക്കാതെ ഹിന്ദുക്കള്‍ ഒന്നും തുടങ്ങാറില്ല. ഗണപതിയെ പല രൂപത്തിലും ഭാവത്തിലും ആരാധിച്ചു പോരുന്നു.
മുദ്ഗലപുരാണപ്രകാരം മുപ്പത്തിരണ്ട് ഗണേശരൂപങ്ങള്‍ ഉണ്ട്. ഓരോരുത്തര്‍ക്കും ഓരോ രൂപത്തോട് മാനസികബന്ധം അനുഭവപ്പെടാം. അതിനനുസരിച്ചോ അഭീഷ്ടത്തിനനുസരിച്ചോ ദേവഭാവം തെരഞ്ഞെടുത്ത് നിശ്ചിതത ധ്യാനം ഉരുവിട്ട് രൂപം ധ്യാനിച്ച് സഹസ്രനാമം ജപിക്കാം.
( ചുവന്ന പ്ളാശിന്‍ പൂ നിറം, ആറുകൈകള്‍: മൂര്‍ച്ചയേറിയ അങ്കുശം, അക്ഷരമാല, പാശം, അമൃതകുംഭം, വരം, അഭയം - സ്വര്‍ണ്ണത്താമരയില്‍ വിശിഷ്ട സിംഹാസനത്തിലിരിക്കുന്നു) (ഐശ്വര്യം)
20. യോഗ ഗണപതി
യോഗാരൂഢോ യോഗപട്ടാഭിരാമോ ബാലാര്‍ക്കഭശ്ചന്ദ്ര നീലാംശുകാഢ്യഃ പാശേക്ഷ്വക്ഷാന്‍ യോഗദണ്ഡം ദധാനോ പായാന്നിത്യം യോഗവിഘ്നേശ്വരോ നഃ ( യോഗാസനത്തിലിരിക്കുന്നു. ചുവപ്പ് നിറം, നീലവസ്ത്രം, നാലു കൈകള്‍, പാശം, കരിമ്പ്, അക്ഷരമാല, യോഗദണ്ഡ്) ( മോക്ഷം, യോഗജ്ഞാനം എന്നിവ ലഭിക്കുന്നതിന്)