Webdunia - Bharat's app for daily news and videos

Install App

മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം

Webdunia
കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ പഞ്ചായത്തിലാണ് മള്ളിയൂര്‍ ശ്രീ മഹാഗണപതിക്ഷേത്രം.അമ്പാടി കണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന മഹാഗണപതിയാണ് ഇവിടത്തെ പ്രതിഷ്ഠ.

തുമ്പിക്കൈയില്‍ മാതളനാരങ്ങ, മഴു, കയര്‍, ലഡ്ഡു എന്നിവയുണ്ട്.ഈ സവിശേഷതക്കൊണ്ടു തന്നെ വളരെ പ്രശസ്തിയാര്‍ജ്ജിച്ച ക്ഷേത്രമാണിത്.പണ്ട് ദേശാധിപത്യത്തിലായിരുന്ന ക്ഷേത്രം

പിന്നീട് ഊരാഴ്മക്കാരുടേതായി.അവരില്‍ മഹാതപസ്വിയായ ഒരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു.തീര്‍ത്ഥാടനവേളയില്‍ അദ്ദേഹത്തിന് കൈവന്ന ഉപാസനാമൂര്‍ത്തിയാണ് മള്ളിയൂരിലെ ഗണപതി എന്നാണ് ഐതിഹ്യം.

സംഗീതസദസ്സിനോ സത്സംഗത്തിനോ വേദിയാകാറുണ്ട് ക്ഷേത്രമുറ്റം.കരിങ്കല്ലുക്കൊണ്ട് തീര്‍ത്ത ശ്രീകോവിലില്‍ മഹാഗണപതി.ഭഗവാന്‍റെ പീഠത്തില്‍ വൈഷണവ സാന്നിദ്ധ്യമുള്ള സാളഗ്രാം വച്ച് പൂജിക്കുന്നുണ്ട്. വലതുവശത്ത് ഭഗവതിയും ഇടതുവശത്ത് ശാസ്താവും വലത്തേമൂലയില്‍ അന്തിമഹാകാളനും ഉപദേവന്മാരയുണ്ട്.

പഴമാല, നക്ഷത്രമാല, നൂറ്റിയെട്ട് ചുവട് മുക്കുറ്റിക്കൊണ്ട് പ്രത്യേകം ചെയ്യുന്ന പുഷ്പാഞ്ചലി പ്രധാനവഴിപാടുകാളാണ്.മണ്ടല - മകരവിളക്കുകാലത്തെ ചിറപ്പ് വിശേഷമാണ്.

മകരത്തിലെ മൂലം മുതല്‍ ഏഴുദിവസം വരെ പിറന്നാള്‍ ഉത്സവം.ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് ഇവിടം.വര്‍ഷം തോറും വൃശ്ചികം ഒന്നിന് തുടങ്ങി അറുപതുദിവസം നീണ്ടുനില്‍ക്കുന്ന ഇവിടത്തെ സംഗീതോത്സവം പ്രശസ്തമാണ്.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി:

കോട്ടയം മൂവാറ്റുപുഴ പാതയില്‍ കുറുപ്പന്തറ ജഗ്ഷനില്‍ നിന്നും രണ്ട് കിലോമീറ്ററും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അര കിലോമീറ്ററും അകലെ.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വൃക്കകള്‍ സുരക്ഷിതമാണോ, എങ്ങനെ തിരിച്ചറിയാം

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്, ഉടന്‍ ചികിത്സ തേടുക

ജീവിതം സന്തോഷകരമാക്കാന്‍ ജപ്പാന്‍കാരുടെ ഈ ശീലങ്ങള്‍ പതിവാക്കൂ

ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

ദേഹം വേദനയും ദന്തക്ഷയവും, കാരണം പ്രോട്ടീന്റെ കുറവ്!

Show comments