Webdunia - Bharat's app for daily news and videos

Install App

ഗണപതിക്ക് ആനയുടെ തല എങ്ങനെ വന്നു ?

എ കെ ജെ അയ്യര്‍

Webdunia
WDWD
ശിവസുതനും ഓങ്കാര അധിപതിയും ബുദ്ധിയുടെയും ശക്തിയുടെയും ദേവനുമായ ഗണപതിക്ക് എങ്ങനെയാണ് ആനയുടെ തല വന്നത് ?

രാമചരിതം പോലുള്ള പഴയ മലയാള ഗ്രന്ഥങ്ങളില്‍ ഒരിക്കല്‍ ശിവനും പാര്‍വ്വതിയും കൊമ്പനാനയും പിടിയാനയുമായി കാട്ടില്‍ രതിക്രീഡ നടത്തിയപ്പോള്‍ പിറന്ന കുഞ്ഞാണ് ഗണപതി എന്ന് പറയുന്നുണ്ട് (കാനനങ്ങളിലരന്‍ ..... എന്നു തുടങ്ങുന്ന പദ്യം).

എന്നാല്‍ പുരാണങ്ങളില്‍ പറയുന്നത് പ്രസിദ്ധമായ മറ്റൊരു കഥയാണ്. കൈലാസത്തില്‍ നിന്ന് ശിവന്‍ യുദ്ധാവശ്യങ്ങള്‍ക്കായി വിട്ടുനിന്ന സമയം. പാര്‍വ്വതി കുളിക്കാന്‍ പോകുന്ന സമയത്ത് അവിടേക്ക് ആരും കടന്നു വരാതിരിക്കാന്‍ കാവല്‍ നില്‍ക്കാന്‍ ആളില്ലാതായി.

പാര്‍വ്വതി ദേഹത്തു പുരട്ടാനുള്ള ചന്ദന ചൂര്‍ണ്ണമെടുത്ത് വെള്ളത്തില്‍ കുഴച്ച് ഒരു ഉണ്ണിയെ ഉണ്ടാക്കി. അതിന് ജീവന്‍ പകര്‍ന്നു. സ്വന്തം പുത്രനായി കരുതി കൈലാസത്തിന് കാവല്‍ നില്‍ക്കാന്‍ കല്‍പ്പിച്ചു.

ഈ സമയം പരമശിവന്‍ കൈലാസത്തില്‍ തിരിച്ചെത്തുന്നു. ശിവനെ പരിചയമില്ലാത്ത ഗണപതി അകത്ത് കടക്കരുതെന്ന് കല്‍പ്പിച്ചു. കൈലാസത്തില്‍ മുമ്പൊരിക്കലും ഇങ്ങനെയൊരു ഉണ്ണിയെ കണ്ടിട്ടില്ലാത്ത പരമശിവന്‍ തന്നെ തടയാന്‍ ധൈര്യം കാണിച്ച കുഞ്ഞിന്‍റെ തലവെട്ടിമാറ്റി. ഇത് കണ്ട് പാര്‍വ്വതി അവിടെയെത്തുന്നു. കുഞ്ഞിനെ വധിച്ച കാര്യം അറിഞ്ഞ് കോപാകുലയാവുന്നു. കാളീസ്വരൂപം ധരിച്ച് മൂന്ന് ലോകങ്ങളും ഭസ്മമാക്കാന്‍ ഒരുങ്ങുന്നു.


ഇത് കണ്ട് പേടിച്ചരണ്ട് ദേവഗണങ്ങള്‍ ശിവനെ അഭയം പ്രാപിക്കുന്നു. പാര്‍വ്വതിയുടെ കോപം അടക്കാനായി കുഞ്ഞിനെ ജീവിപ്പിക്കാം എന്ന് ശിവന്‍ സമ്മതിക്കുന്നു. പുറത്തേക്കിറങ്ങിയാല്‍ വടക്കോട്ട് തലവച്ച് നില്‍ക്കുന്ന ആദ്യം കാണുന്ന ജീവിയുടെ തല വെട്ടിയെടുത്തു കൊണ്ടുവരാന്‍ ഭൂതഗണങ്ങളോട് ശിവന്‍ കല്‍പ്പിക്കുന്നു (ജ്ഞാനത്തിന്‍റെ സൂചകമായാണ് വടക്കോട്ട് വയ്ക്കുന്ന തല),

ഭൂതഗണങ്ങള്‍ ആദ്യം കണ്ടത് വടക്കോട്ട് തലവച്ചു നില്‍ക്കുന്ന ആനയെയാണ്. അവര്‍ ആനത്തല വെട്ടിക്കൊണ്ട് വരികയും ശിവന്‍ കുഞ്ഞിന്‍റെ കബന്ധത്തില്‍ ആനത്തല വച്ച് ജീവന്‍ പകരുകയും ചെയ്യുന്നു. പാര്‍വ്വതി സന്തോഷ ചിത്തയായി കുഞ്ഞിനെ വാരിപ്പുണരുന്നു. എല്ലാ ഗണങ്ങളുടെയും നാഥനായി പരമശിവന്‍ അവനെ വാഴിക്കുന്നു. അങ്ങനെയാണ് ഗണപതിക്ക് ആനയുടെ തല ഉണ്ടാവുന്നത്.

ഒരിക്കല്‍ പാര്‍വ്വതിയും പിന്നീട് ശിവനും ജീവന്‍ പകര്‍ന്നതുകൊണ്ട് ഗണപതി ശിവപാര്‍വ്വതിമാരുടെ മൂത്ത മകനായിത്തീര്‍ന്നു.

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ

മറക്കാതിരിക്കാന്‍ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്നത് ഓര്‍മ ശക്തി വര്‍ധിപ്പിക്കും

പുരുഷന്‍മാരിലും സ്ത്രീകളിലും ലൈംഗികത ഒരുപോലെയല്ല; കിടപ്പറയില്‍ അറിഞ്ഞിരിക്കേണ്ട 'രഹസ്യങ്ങള്‍'

ചൂടുകാലത്ത് ഈ വസ്ത്രം ഒഴിവാക്കുക

അപസ്മാര നിയന്ത്രണം എങ്ങനെ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

Show comments