Webdunia - Bharat's app for daily news and videos

Install App

ബുദ്ധിയുടെയും സിദ്ധിയുടെയും ഇരിപ്പിടമായ മഹാഗണപതി

Webdunia
ശനി, 8 സെപ്‌റ്റംബര്‍ 2018 (18:08 IST)
ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. പരമശിവന്‍റെയും പാര്‍വതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി.
 
ഭാരതത്തിലും പുറത്തും മഹാഗണപതിയുടെ ആരാധകര്‍ ഏറെയാണ്. ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ, ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതീരൂപം നിലവിലുണ്ട്. 
 
ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപനാണ് ഗണപതി. മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ള ഗണപതി പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനായാണ് വിശ്വസിക്കുന്നത്. 
 
അധ്യാത്മിക മാര്‍ഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങള്‍ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാല്‍ ഇല്ലാതെയാകുമെന്നാണ് വിശ്വാസം. പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുന്‍പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വസിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ണ്ണാടകസംഗീതകച്ചേരികളും മറ്റും സാധാരണയായി ഒരു ഗണപതിസ്തുതിയോടേയാണ് ആരംഭിക്കുക. 
 
ഗണപതി ഹോമം
 
വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തില്‍ പ്രത്യേക ദ്രവ്യങ്ങള്‍ ചേര്‍ത്ത്‌ ഹോമം നടത്തുന്നത്‌ ഏറെ നല്ലതാണെന്ന്‌ തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു. 
 
പതിനാറു ഉണങ്ങിയ തേങ്ങ(കൊട്ടത്തേങ്ങ), പതിനാറുപലം ശര്‍ക്കര, മുപ്പത്തിരണ്ട്‌ കദളിപ്പഴം, നാഴിതേന്‍, ഉരിയ നെയ്യ്‌, എന്നിവ ഹോമിക്കാം. വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍ ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നാണ് മലയാളികളായ ഹൈന്ദവര്‍ ആദ്യമായി എഴുതിക്കുന്നത്. 
 
ഹൈന്ദവ ദര്‍ശനത്തിലെ എല്ലാ രൂപങ്ങളേയും ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്‍റേതായ ബിംബ കല്‍പ്പനകളുണ്ട്. ആദ്യ നാദമായ പ്രണവസ്വരൂപമായാണ് ഗണേശനെ കണക്കാക്കുന്നത്. ശിവശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കല്‍പ്പന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയില്‍ ഈ സാധനങ്ങള്‍ സ്ഥിരം താഴെ വീഴാറുണ്ടോ? അശുഭകരമായ എന്തോ സംഭവിക്കാന്‍ പോകുന്നു!

ഈ ദേവതയുടെ ചിത്രങ്ങൾ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്; വാസ്തുശാസ്ത്രം പറയുന്നത്

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

ഈ രാശിക്കാര്‍ ആരോഗ്യദൃഢഗാത്രരായിരിക്കും

അടുത്ത ലേഖനം
Show comments