Webdunia - Bharat's app for daily news and videos

Install App

ചെറുപയര്‍ പായസം

Webdunia
വിഷുവിന് ഒരുക്കുന്ന പ്രത്യേക വിഭവമാണ് ചെറുപയര്‍ പായസം. അല്‍പ്പം ശ്രദ്ധനല്‍കിയാല്‍ സ്വാദൂറുന്ന ചെറുപയര്‍ പായസം ഉണ്ടാക്കാന്‍ അധിക സമയം വേണ്ടിവരില്ല.

ചേര്‍ക്കേണ്ടവ

ചെറുപയറു പരിപ്പ് - രണ്ടു കപ്പ്

ചവ്വരി - കാല്‍ കപ്പ്

പന്ത്രണ്ടു കപ്പു തിരുമ്മിയ തേങ്ങയില്‍ നിന്നെടുത്ത തലപ്പാല്‍ - രണ്ടു കപ്പ്

രണ്ടാം പാല്‍ - ആറു കപ്പ്

മൂന്നാം പാല്‍ - ഒമ്പതു കപ്പ്

ഉപ്പു രസമില്ലാത്ത ശര്‍ക്കര - അര കിലോ

ജീരകം പൊടിച്ചത് - അര ടീസ്പൂണ്‍

ചുക്കു പൊടിച്ചത് - അര ടീസ്പൂണ്‍

( പകരം മുക്കാല്‍ ടീസ്പൂണ്‍ ഏലക്കാപ്പൊടിച്ചതായാലും മതി)

തേങ്ങാക്കൊത്തു നെയ്യില്‍ മൂപ്പിച്ചത് - അര കപ്പ്

ഉണ്ടാക്കേണ്ട വിധ ം

ചുവടു കട്ടിയുള്ള ചീനച്ചട്ടി കായുമ്പോള്‍ ചെറു പയറു പരിപ്പിട്ടു വാസന വരത്തക്കവിധം വറുക്കുക. പരിപ്പു കഴുകി വൃത്തിയാക്കി, മൂന്നാംപാല്‍ വെട്ടിത്തിളയ്ക്കുമ്പോള്‍ അതില്‍ ഇടുക. പരിപ്പു മുക്കാലും വെന്തു കലങ്ങിയെങ്കില്‍ മാത്രമേ പായസത്തിനു സ്വാദു കാണുകയുള്ളൂ. വെള്ളം വറ്റി കുറുകി തുടങ്ങുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചു കുറുക്കി പാനിയാക്കി വെന്ത പരിപ്പില്‍ ഒഴിച്ചിളക്കി കുറുക്കുക. നല്ലതുപോലെ കുറുകിയാലുടന്‍ രണ്ടാം പാലും കഴുകി വൃത്തിയാക്കിയ ചവ്വരിയും ചേര്‍ക്കുക. ചവ്വരി വെന്തു പായസം പകുതി വറ്റുമ്പോള്‍ വാസനയ്ക്കുള്ളതു തലപ്പാലില്‍ കലക്കിച്ചേര്‍ക്കുക. ഇത് ഒന്നു തിളച്ചാലുടന്‍ മൂപ്പിച്ച തേങ്ങ ചേര്‍ത്തു വാങ്ങി കുറേ നേരം പായസം ഇളക്കി കൊണ്ടിരിക്കണം. മൂപ്പിച്ച തേങ്ങ ചേര്‍ക്കാതെയും ഈ പായസം തയ്യാറാക്കാം.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ദിവസവും കരിക്കുകുടിച്ചാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയുമോ

പഴം, മുട്ട, ഓട്‌സ് എന്നിവ ഉപയോഗിച്ച് കിടിലന്‍ പലഹാരം

മഴക്കാലത്ത് വയറിളക്ക രോഗങ്ങളും കോളറയും കൂടുന്നു; ഭക്ഷണം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പകര്‍ച്ച വ്യാധികളുടെ കാലമാണ്; കുട്ടികളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ ഇവയാണ്

അമിതവണ്ണവും ഗര്‍ഭധാരണവും; സ്ത്രീകള്‍ അറിഞ്ഞിരിക്കാന്‍

Show comments